ബാങ്കിന് നേരെ ചാവേറാക്രമണം; 20 പേർ കൊല്ലപ്പെട്ടു

0
91

അഫ്ഗാനിസ്ഥാനിലെ ഹെൽമന്ത് പ്രവിശ്യയിൽ ബാങ്കിന് നേരെ ചാവേറാക്രമണം. ആക്രമണത്തില്‍ 20 പേര്‍ മരിച്ചു. ഹെൽമന്ത് പ്രവിശ്യയുടെ തലസ്ഥാനമായ ലഷ്കർഗിലെ ന്യൂ കാബൂൾ ബാങ്കിന്‍റെ ബ്രാഞ്ചിന് നേരെയാണ് ചാവേറാക്രമണം ഉണ്ടായത്. ആക്രമണത്തിന് ശേഷം ചാവേറും സുരക്ഷാസേനയും തമ്മിലുള്ള ഏറ്റുമുട്ടൽ തുടരുകയാണ്.

അഫ്ഗാൻ സമയം ഉച്ചക്ക് 12 മണിക്കാണ് ബാങ്കിന് മുമ്പിലെത്തിയ കാറിൽ സൂക്ഷിച്ചിരുന്ന സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിച്ചത്. സംഘത്തിലെ മറ്റ് ചാവേറുകൾക്ക് ബാങ്കിനുള്ളിൽ പ്രവേശിക്കാൻ സുരക്ഷിത പാത ഒരുക്കാനായിരുന്നു സ്ഫോടനം നടത്തിയത്.