മകന്റെ മരണത്തില്‍ മനം നൊന്ത് അമ്മയും സഹോദരനും ആത്മഹത്യ ചെയ്തു

0
82

ഇളയ മകന്റെ മരണത്തില്‍ മനം നൊന്ത് അമ്മയും മൂത്ത സഹോദരനും ഓടുന്ന തീവണ്ടിക്കു മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. ബെംഗളൂരു നഗരത്തിലെ ദേവനഹള്ളിയിലാണ് സംഭവം. സുജാത 18 കാരനായ മകന്‍ സൂര്യതേജ എന്നിവരാണ് ആത്മഹത്യ ചെയ്തത്. ഇളയ മകന്റെ ആത്മഹത്യക്കു ശേഷം ഇരുവരും മാനസികമായി തകര്‍ന്ന അവസ്ഥയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മദ്യപിച്ചെത്തിയ പിതാവില്‍ നിന്നും മര്‍ദ്ദനമേറ്റതിനെത്തുടര്‍ന്നാണ് സുജാതയുടെ ഇളയ മകന്‍ ചന്ദ്രതേജ(15) ആത്മഹത്യ ചെയ്തത്. മദ്യപാനിയായ ഭര്‍ത്താവ് സുബ്രമണി സുജാതയെയും മക്കളെയും നിരന്തരം മര്‍ദ്ദിക്കാറുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. 20 വര്‍ഷം മുന്‍പായിരുന്നു ഇരുവരുടെയും വിവാഹം.കഴിഞ്ഞയാഴ്ച മദ്യപിച്ചെത്തിയ സുബ്രമണ്യ സുജാതയെ മര്‍ദ്ദിക്കാനാരംഭിച്ചപ്പോള്‍ രക്ഷിക്കാനെത്തിയ ഇളയ മകന്‍ ചന്ദ്രതേജയെയും പിതാവ് അതി ദാരുണമായി മര്‍ദ്ദിച്ചിരുന്നു. ഇതില്‍ മനം നൊന്ത ചന്ദ്രതേജ കീടനാശിനി കഴിച്ചാണ് ആത്മഹത്യ ചെയ്തത്. ചന്ദ്രതേജയുടെ ശവസംസ്‌കാരച്ചടങ്ങുകള്‍ക്കു ശേഷം വീടു വിട്ടിറങ്ങിയ സുജാതയുടെയും സൂര്യതേജയുടെയും മൃതദേഹം പിന്നീട് റെയില്‍വേ ട്രാക്കിലാണ് കണ്ടെത്തുന്നത്. ഭര്‍ത്താവിനെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള ആത്മഹത്യാ കുറിപ്പ് എഴുതവെച്ചതിനു ശേഷമാണ് സുജാത ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ ദേവനഹള്ളി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.