മഴ കുറവാണെങ്കിലും ഈ വര്‍ഷം പവര്‍കട്ട് ഉണ്ടാകില്ല: എം.എം.മണി

0
107

മഴ കുറവാണെങ്കിലും ഈ വര്‍ഷം പവര്‍കട്ട് ഉണ്ടാകില്ലെന്നു വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി. കാലവര്‍ഷം ദുര്‍ബലമായികൊണ്ടിരിക്ക സാഹചര്യത്തില്‍ സംസ്ഥാനത്ത് മഴ കുറയുന്നതില്‍ ആശങ്കയുണ്ട്. അത് വൈദ്യുതോത്പാദനത്തെ ബാധിച്ചിട്ടുണ്ട്. എന്നാല്‍ പവര്‍കെട്ട് ഉണ്ടാകില്ല. ഇതിനായി മറ്റു മാര്‍ഗങ്ങള്‍ തേടുമെന്നും അദ്ദേഹം പറഞ്ഞു.

വരും ആഴ്ചകളില്‍ സംസ്ഥാനത്ത് മഴ കൂടുതല്‍ ശക്തി പ്രാപിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. അതേസമയം തെന്മല ഡാമിലെ ജലനിരപ്പ് താഴ്ന്നിരിക്കുന്നതിനാല്‍ ഇവിടെ നിന്നുള്ള ജലവിതരണവും വൈദ്യുതോത്പാദവും നിര്‍ത്തിവച്ചിരുന്നു. ഇടുക്കി ഡാമിലെ ജലനിരപ്പും ഉയര്‍ന്നിട്ടില്ല.