കൊച്ചി: നാടിനെ ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയില്‍ കഴിഞ്ഞ ദിവസം നടന്നത്. മാതാപിതാക്കളുടെ അശ്രദ്ധമൂലം രണ്ടുവയസ്സുളള കുഞ്ഞിന് ദാരുണ അന്ത്യം. പനങ്ങാട് സ്വദേശി ഉമേഷിന്റെ മകന് വീടിന് അടുത്തുള്ള വെള്ളക്കെട്ടില്‍ വീണ് മുങ്ങിമരിക്കുകയായിരുന്നു.
വീട്ടില്‍ വൈകുന്നേരം മാതാപിതാക്കള്‍ക്കൊപ്പം ടി.വി കണ്ടുകൊണ്ട് ഇരിക്കുന്നതിനിടയില്‍ അച്ഛന്റെ മടിയില്‍ നിന്ന് ഇറങ്ങിപ്പോയ കുട്ടി പുറത്ത് കളിക്കുന്നതിനിടയില്‍ മഴപെയ്തു രൂപപ്പെട്ട വെള്ളക്കെട്ടില്‍ വീഴുകയായിരുന്നു.
ഈ സമയം മകന് വെളിയില്‍ പോയതുപോലും അറിയാതെ മാതാപിതാക്കള്‍ ടി.വി കണ്ടു കൊണ്ടിരിക്കുകയായിരുന്നു. മകനെ കാണാതെ പരിഭ്രാന്തരായ മാതാപിതാക്കള്‍ അന്വേഷിച്ചിറങ്ങി ഒപ്പം നാട്ടുകാരും കൂടി. തിരച്ചിലിനിടയില്‍ നാട്ടുകാരില്‍ ഒരാളാണ് കുട്ടി വെള്ളത്തില്‍ ശ്വാസം കിട്ടാതെ പിടയുന്നത് കണ്ടത്. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു എങ്കിലും ജീവന് രക്ഷിക്കാന്‍ ആയില്ല.