മീരാകുമാര്‍ പ്രതിപക്ഷ രാഷ്ട്രപതി സ്ഥാനാര്‍ഥി

0
128


മുൻ ലോക്‌സഭാ സ്പീക്കർ മീരാ കുമാറിനെ പ്രതിപക്ഷ രാഷ്ട്രീയ കക്ഷികൾ രാഷ്ട്രപതി സ്ഥാനാർഥിയായി നിശ്ചയിച്ചു. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽ 16 പാർട്ടികളുടെ പ്രതിനിധികൾ പാർലമെൻറ് ഹൗസിലാണ് യോഗത്തിലാണ് തീരുമാനം വന്നത്. അംബേദ്ക്കറുടെ കൊച്ചുമകൻ പ്രകാശ് അംബേദ്ക്കർ, ലോക്‌സഭ മുൻ സ്പീക്കർ മീര കുമാർ എന്നിവരുടെ പേരുകളാണ് പ്രതിപക്ഷത്തിൻറെ സജീവമായി പരിഗണിച്ചത്.
എൻ.ഡി.എ സ്ഥാനാർഥി രാംനാഥ് കോവിന്ദിനെ പിന്തുണക്കാൻ ജെ.ഡി.യുവും അണ്ണാ ഡി.എം.കെ ഇരുവിഭാഗങ്ങളും കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. അതേസമയം, ഡി.എം.കെ പ്രതിപക്ഷ സ്ഥാനാർഥിയെ പിന്തുണക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
അഞ്ചു വട്ടം ലോക്സഭാ അംഗമായിരുന്ന മീരാകുമാര്‍ രണ്ടാം  യു.പി.എ കാലഘട്ടത്തില്‍ സ്പീക്കറായി തിരഞ്ഞെടുക്കപെട്ടിരുന്നു. ബി.ജെ.പിക്കെതിരെ ആർ.ജെ.ഡിയുമായും കോൺഗ്രസുമായും ചേർന്ന് മഹാസഖ്യമുണ്ടാക്കി ബിഹാറിൽ വീണ്ടും അധികാരത്തിേലറിയ നിതീഷ്‌കുമാർ പ്രതിപക്ഷ കക്ഷികൾ സ്ഥാനാർഥി നിർണയം സംബന്ധിച്ച് യോഗം ചേരാനിരിക്കെയാണ് കൂറുമാറിയത്. സോണിയ വിളിച്ച ഇന്നത്തെ യോഗത്തിൽ പങ്കെടുക്കില്ലെന്ന് ജനതാദൾ -യു അറിയിച്ചിട്ടുണ്ട്.ബീഹാര്‍ ഗവര്‍ണര്‍ എന്ന പേരില്‍ കോവിന്ദിനു പിന്തുണ പ്രഖ്യാപിച്ച നിതീഷ് കുമാറിന് പക്ഷേ, ബീഹാരുകാരിയായ മീരാ കുമാറിനെ എതിര്‍ക്കാന്‍ കഴിയുമോ എന്നാ ചോദ്യം ഉയരുമെന്ന് ഉറപ്പ്.
എന്നാൽ, നിതീഷ് കുമാറിൻറെ നിലപാടിനെതിരെ ലാലു പ്രസാദ് യാദവ് രംഗത്തെത്തിയിട്ടുണ്ട്. നിതീഷിന്റെ തീരുമാനം അംഗീകരിക്കില്ലെന്ന വ്യക്തമാക്കിയ ജനതാദൾ -യു കേരളഘടകം പ്രതിപക്ഷ തീരുമാനത്തോടൊപ്പം നിൽക്കുമെന്ന് അറിയിച്ചിട്ടുണ്ട്.