വാളയാറിൽ പെൺകുട്ടികളുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. പാലക്കാട് പോക്സോ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കൊലപാതകത്തിന് ശാസ്ത്രീയ തെളിവുകളില്ലെന്ന് കുറ്റപത്രത്തിൽ പരാമർശമുണ്ടെന്നാണ് സൂചന. ആറ് കുറ്റപത്രങ്ങളാണ് സമർപ്പിച്ചിരിക്കുന്നത്. രണ്ട് കേസുകളിലായി നാല് പ്രതികളാണ് ഉള്ളത്.
വാളയാർ അട്ടപ്പള്ളത്ത് ജനുവരി 13നും മാർച്ച് നാലിനുമാണ് 13 വയസ്സുള്ള പെൺകുട്ടിയെയും ഒമ്പത് വയസുള്ള സഹോദരിയെയും വീടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. ഇരുവരും പീഡിപ്പിക്കപ്പെട്ടിരുന്നതായി പിന്നീട് തെളിഞ്ഞിരുന്നു.