സംസ്ഥാനത്ത് ഈ മാസം 32 പനിമരണം

0
113

സംസ്ഥാനത്ത് പനി മരണങ്ങള്‍ തുടര്‍ച്ചയാകുന്നു. ഈ മാസം മാത്രം 32 പേരാണ് പനി ബാധിച്ചു മരിച്ചത്. ഇതില്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത് എച്ച് വണ്‍ എന്‍ വണ്‍ മരണമാണ്. സംസ്ഥാന സര്‍ക്കാരിന്റെ കണക്കനുസരിച്ച് ആറുമാസത്തിനുള്ളില്‍ പനി ബാധിച്ചു മരിച്ചവരുടെ എണ്ണം 218 ആണ്. 55 പേരാണ് എച്ച് വണ്‍ എന്‍ വണ്‍ മരണപ്പെട്ടത്. 13 പേര്‍ ഡെങ്കിപ്പനിമൂലവും 9 പേര്‍ എലിപ്പനിമൂലവും മരിച്ചു.

സര്‍ക്കാര്‍ ആശുപത്രിയിലെ റിപ്പോര്‍ട്ടനുസരിച്ച് ഒറ്റദിവസംകൊണ്ട് 25000 അധികം പേരാണ് പനി ബാധിച്ച് ചികിത്സതേടി എത്തിയത്. ആരോഗ്യവകുപ്പിന്റെ കണക്കുപ്രകാരം ഡെങ്കിപ്പനി 138 പേര്‍ക്കും എച്ച് വണ്‍ എന്‍ വണ്‍ 8 പേര്‍ക്കും സ്ഥിരീകരിച്ചതായി വ്യക്തമാക്കുന്നു. എന്നാല്‍ സ്വകാര്യ ആശുപത്രിയുടെ കണക്കുകള്‍ ഇതില്‍ രേഖപ്പെടുത്തിയിട്ടില്ല.

പനി ബാധിത പ്രദേശങ്ങളില്‍ കൂടുതല്‍ ഡോക്ടര്‍മാരെ നിയോഗിക്കാന്‍ മന്ത്രിസഭായോഗം തീരുമാനം എടുത്തിരുന്നു. കൂടിയപനി, ഇടത്തരംപനി, കുറഞ്ഞപനി എന്നിങ്ങനെ മൂന്നായിതരംതിരിച്ച് പനിബാധിതപ്രദേശത്തിലെ തീവ്രതയുടെ അടിസ്ഥാനത്തിലാണ് ഡോക്ടര്‍മാരെ നിയമിക്കാന്‍ മന്ത്രിസഭാ തീരുമാനിച്ചത്. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് പ്ലാന്‍ഫണ്ടില്‍നിന്ന് തദ്ദേശസ്ഥാപനങ്ങള്‍ക്ക് പണമെടുക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി.

സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരുടെ കുറവും, സ്ഥലപരിമിതികളും ചികിത്സതേടിയെത്തുന്ന രോഗികളെ ഏറെ വിഷമത്തിലാക്കുന്നുണ്ട്.