സിറിയയിലെ ഐഎസ് കേന്ദ്രങ്ങളില്‍ ഇറാന്റെ മിസൈല്‍ ആക്രമണം

0
60

ഇറാന്‍ സിറിയയിലെ ഐഎസ് കേന്ദ്രങ്ങളില്‍ മിസൈല്‍ ആക്രമണം നടത്തി. പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി നല്‍കിയ ഉത്തരവ് അനുസരിച്ചാണ് ഇത്തരത്തിലൊരു ആക്രമണം ഇറാന്റെ ഭാഗത്തു നിന്നുണ്ടാകുന്നത്.

പടിഞ്ഞാറന്‍ ഇറാനില്‍നിന്നു സിറിയയിലെ ദെയ്ര്‍ അല്‍ സൗര്‍ പ്രവിശ്യയില്‍ ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡുകളാണ് മിസൈല്‍ ആക്രമണം നടത്തിയത്. ആറു മധ്യദൂര മിസൈലുകളാണ് ഇറാന്‍ ആക്രമണത്തിനു ഉപയോഗിച്ചത്.

രണ്ടാഴ്ച മുന്‍പ് ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനില്‍ നടത്തിയ ഭീകരാക്രമണത്തിനു ശക്തമായ മറുപടിയായാണ് ആക്രമണമെന്നു മുതിര്‍ന്ന ഗാര്‍ഡ് കമാന്‍ഡര്‍മാര്‍ തിങ്കളാഴ്ച അറിയിച്ചിരുന്നു.

അതേസമയം, ഇറാന്റെ മിസൈല്‍ ആക്രമണം സുപ്രീം നാഷനല്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ ഉത്തരവാണെന്ന പ്രസിഡന്റ് ഹസ്സന്‍ റൂഹാനിയുടെ പ്രസ്താവനയ്ക്കു കടകവിരുദ്ധമാണ്. ഖമനയിയുടെ ഉത്തരവാണു മിസൈല്‍ ആക്രമണത്തിനു പിന്നിലെന്നാണു റെവലൂഷണറി ഗാര്‍ഡുകള്‍ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്.