ഇന്ത്യക്ക് യുഎസ് നിർമിത ഗാർഡിയൻ ഡ്രോൺ

0
96


വാഷിംഗ്ടൺ: അത്യാധുനിക സാങ്കേതിക സംവിധാനമുള്ള പ്രഡേറ്റർ ഗാർഡിയൻ ഡ്രോൺ ഇന്ത്യൻ നാവികസേനയ്ക്ക് നൽകാൻ യുഎസ് അനുമതി നൽകിയതായി റിപ്പോർട്ട്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച കൂടിക്കാഴ്ച നടത്തുന്നതിനു മുമ്പായാണ് ഇക്കാര്യത്തിൽ തീരുമാനമുണ്ടായതെന്നാണ് വിവരങ്ങൾ.

ജനറൽ ആറ്റമിക് നിർമിക്കുന്ന 22 ഡ്രോണുകൾ വാങ്ങാനാണ് ഇന്ത്യ ഒരുങ്ങുന്നത്. ഉയർന്ന മലനിരകളിൽ പറന്ന് കൃത്യമായി നിരീക്ഷണം നടത്താനുള്ള കഴിവാണ് പ്രഡേറ്റർ ഗാർഡിയൻ ഡ്രോണിൻറെ സവിശേഷത. അമേരിക്കൻ നിർമിത ഡ്രോൺ വിമാനങ്ങൾ വാങ്ങുവാനുള്ള താൽപര്യം 2015ൽ ഇന്ത്യ ഒബാമ ഭരണകൂടത്തിനെ അറിയിച്ചിരുന്നു. ഈ മാസം 25, 26 തീയതികളിലാണ് മോദിയുടെ അമേരിക്കൻ സന്ദർശനം.