ഇന്ത്യൻ വിദ്യാർഥിയുടെ ‘കുഞ്ഞൻ’ ഉപഗ്രഹം നാസ വിക്ഷേപിച്ചു

0
103

വാഷിംഗ്ടൺ: ഇന്ത്യൻ വിദ്യാർഥി നിർമ്മിച്ച ലോകത്തിലെ ഏറ്റവും ചെറിയ ഉപഗ്രഹം ‘കലാംസാറ്റ്’ നാസ വിക്ഷേപിച്ചു. തമിഴ്‌നാട്ടിലെ ഉൾനാടൻ ഗ്രാമമായ പല്ലപ്പട്ടിയിലുള്ള റിഫാത്ത് ഷാരൂഖ് എന്ന പതിനെട്ടുകാരന്റെ 64 ഗ്രാം മാത്രം ഭാരമുള്ള ഉപഗ്രഹമാണ് ‘കലാംസാറ്റ്’.

നാസയും ഐ ഡൂഡിൾ ലേണിംഗും ചേർന്നു നടത്തിയ ക്യൂബ്‌സ് ഇൻ സ്‌പേസ് എന്ന മത്സരത്തിൽ നിന്നാണ് റിഫാത്തിന്റെ ഉപഗ്രഹം തെരഞ്ഞെടുക്കപ്പെട്ടത്. 3.8 സെന്റിമീറ്റർ വലുപ്പമുള്ള ക്യൂബിനുള്ളിൽ ഒതുങ്ങുന്ന 64 ഗ്രാം ഭാരമുള്ള ഉപഗ്രഹമാണ് റിഫാത്ത് വികസിപ്പിച്ചെടുത്തത്. വിദേശത്തും സ്വദേശത്തുമുള്ള വസ്തുക്കൾ ഇതിന്റെ നിർമാണത്തിനായി ഉപയോഗിച്ചിട്ടുണ്ട്.

ആദ്യമായാണ് ഒരു ഇന്ത്യൻ വിദ്യാർഥിയുടെ പരീക്ഷണം നാസ ഏറ്റെടുത്ത് ബഹിരാകാശത്ത് എത്തിക്കുന്നത്. മുൻ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായിരുന്ന ഡോ.എ.പി.ജെ അബ്ദുൾ കലാമിന്റെ ഓർമ്മയ്ക്കായാണ് കലാംസാറ്റ് എന്ന് ഉപഗ്രഹത്തിനു പേരിട്ടിരിക്കുന്നത്. 3ഡി പ്രിന്റഡ് കാർബൺ ഫൈബറിന്റെ പ്രവർത്തനം ബോധ്യപ്പെടുത്തുകയാണ് ഉപഗ്രഹത്തിന്റെ പ്രധാന ലക്ഷ്യം.