കര്‍ഷകന്‍ ആത്മഹത്യ ചെയ്ത വില്ലേജില്‍ വിജിലന്‍സ് പരിശോധന

0
82

കര്‍ഷകന്‍ ആത്മഹത്യ ചെയ്ത ചെമ്പനോട വില്ലേജില്‍ വിജിലന്‍സ് സംഘം പരിശോധന നടത്തുന്നു. വിജിലന്‍സ് ഡയറക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് പരിശോധന.

ആത്മഹത്യ ചെയ്ത ജോയിയുടെ ഭൂരേഖകളില്‍ ചില തിരുത്തലുകള്‍ നടന്നെന്ന വിവരം പുറത്തുവന്നതോടെയാണ് കോഴിക്കോട് ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ പരിശോധന നടക്കുന്നത്.

തിരുത്തല്‍ നടന്ന രേഖകള്‍ തങ്ങളെ കാണിക്കണമെന്നും ഇതിന്റെ പകര്‍പ്പ് നല്‍കണമെന്നും ആവശ്യപ്പെട്ട് മരിച്ച ജോയിയുടെ സഹോദരങ്ങള്‍ ഇപ്പോഴും വില്ലേജ് ഓഫീസില്‍ തുടരുകയാണ്. രേഖകള്‍ കാണാതെ തിരിച്ചു പോകില്ലെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. രാവിലെ ജോയിയുടെ ഭൂമിയ്ക്ക് കരമടയ്ക്കനായി ജോയിയുടെ സഹോദരന്‍ വില്ലേജ് ഓഫീസിലെത്തിയപ്പോള്‍ ആണ് രേഖകളില്‍ തിരുത്തല്‍ നടത്തിയതായി മനസിലായത്.