കേരളത്തിനു ലഭിച്ച കാലവര്‍ഷത്തില്‍ വന്‍ കുറവ്

0
94

ജലക്ഷാമത്തില്‍ നട്ടംതിരിഞ്ഞ മലയാളി ഇതുവരെ ലഭിച്ച മഴകൊണ്ട് ജലക്ഷാമം മറന്നിരിക്കുന്നു. പക്ഷേ ജൂണ്‍ ഒന്നിനുതന്നെ എത്തിയ തെക്കുപടിഞ്ഞാറന്‍ കാലവര്‍ത്തില്‍ വലിയ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു. ലഭിക്കേണ്ട മഴയില്‍ 34 ശതമാനത്തിന്റെ കുറവാണ് ഇതുവരെ രേഖപ്പെടുത്തിയിരിക്കുന്നത്. ജൂണ്‍ ഒന്നുമുതല്‍ ഇതുവരെ 1352.3 മില്ലീമീറ്റര്‍ മഴയാണ് ലഭിച്ചത്. പക്ഷേ ലഭിക്കേണ്ടിയിരുന്നത് 2,039.7 മില്ലീമീറ്റര്‍ മഴയാണ്. എന്നാല്‍ ഈ കുറവില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും അടുത്തമാസം മധ്യത്തോടെ മഴ ശക്തമാകാനുള്ള സാധ്യതയുണ്ടെന്നുമാണ് കാലാവസ്ഥാ നിരീക്ഷ കേന്ദ്രം പറയുന്നത്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്ര ഇതു പറയുന്നതാകട്ടെ മുന്‍ കണക്കുകളുടെ അടിസ്ഥാനത്തിലുമാണ്. ഈ കണക്കുകൂട്ടലുകള്‍ തെറ്റിയാല്‍ കേരളം അതിഗുരുതരമായ ജലക്ഷമാത്തിലേക്കായിരിക്കും എത്തുക.

മഴ ലഭിച്ചതില്‍ ഒന്നാം സ്ഥാനത്ത് വയനാട് ജില്ലയാണ്. 59 ശതമാനം മഴയാണ് വയനാട് ലഭിച്ചത്. 24 ശതമാനം ലഭിച്ച കാസര്‍കോട് ജില്ലയിലാണ് ഏറ്റവും കുറവ് മഴ ലഭിച്ചത്. തൃശൂര്‍ 44, മലപ്പുറം 39, പത്തനംതിട്ട 36, ആലപ്പുഴ 35, പാലക്കാട് 34, തിരുവനന്തപുരം 34, ഇടുക്കി 31, കോട്ടയം 30 എന്നിങ്ങനെയാണ് മഴ ഓരോ ജില്ലയിലും ലഭിച്ചിരിക്കുന്നത്.