കേരളത്തിലേക്ക് കൊണ്ടുവരികയായിരുന്ന കന്നുകാലികളെ തമിഴ്നാട് പോലീസ് കസ്റ്റഡിയിലെടുത്തു. 22 കന്നുകാലികള്‍ അടങ്ങുന്ന വാഹനത്തെ കോയമ്പത്തൂരില്‍ വെച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്.
കാലികകളെ കൊണ്ടുവന്നത് ആവശ്യമായ സംവിധാനങ്ങള്‍ ഒരുക്കാതെയാണെന്നാണ് പോലീസ് പറയുന്നത്. ഡ്രൈവറേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. 19 പോത്തുകളും മൂന്ന് കാളകളുമാണ് വാഹനത്തിലുണ്ടായിരുന്നത്.
കന്നുകാലികള്‍ക്ക് ആവശ്യമായ ഭക്ഷണമോ വെള്ളമോ നല്‍കാതെ കുത്തി നിറച്ച് കൊണ്ടു പോയതിനാലാണ് കസ്റ്റഡിയിലെടുത്തതെന്ന് പോലീസ് വ്യക്തമാക്കി. ഇവയെ കര്‍ണാടകയില്‍ നിന്ന് വയനാട്ടിലേക്കാണ് കൊണ്ടുപോയത്.
അറസ്റ്റിലായ ഡ്രൈവര്‍ അഫ്സറിനെതിരെയും വാഹന ഉടമ സാദിഖ് പാഷക്കെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തതായും പോലീസ് അറിയിച്ചു. കസ്റ്റഡിയിലെടുത്ത കന്നുകാലികളെ തിരുപ്പൂരിലെ ഗോസംരക്ഷണശാലയിലേക്ക് മാറ്റിയിരിക്കുകയാണ്.