ഖത്തറിനെതിരായ ഉപരോധം അവസാനിപ്പിക്കാന്‍ നീണ്ട പട്ടികയുമായി അറബ് രാജ്യങ്ങള്‍. സൗദി അറേബ്യ, യു.എ.ഇ., ഈജിപ്ത്, ബഹ്റൈന്‍ എന്നീ രാജ്യങ്ങളാണ് ഉപരോധം ഏര്‍പ്പെടുത്തി മൂന്നാഴ്ചക്കു ശേഷം 13 ആവശ്യങ്ങള്‍ മുന്നോട്ടുവച്ചിരിക്കുന്നത്. അല്‍ ജസീറ ടെലിവിഷന്‍ ചാനല്‍ നിരോധിക്കുക, ഇറാനുമായുള്ള ബന്ധം കുറയ്ക്കുക, ഭീകര സംഘടനകളുമായുള്ള (മുസ്ലിം ബ്രദര്‍ഹുഡ്, ഇസ്ലാമിക് സ്റ്റേറ്റ്, അല്‍ ഖായിദ, ഹിസ്ബുല്ല, ജബാത്ത ഫത്തേഹ് അല്‍ ഷാം) ബന്ധം ഏറ്റുപറയണമെന്നുമുള്ള ആവശ്യങ്ങള്‍ ഇതില്‍ പെടുന്നു.
പത്തു ദിവസത്തിനുള്ളില്‍ മറുപടി അറിയിക്കണമെന്നാണ് ഈ രാജ്യങ്ങളുടെ നിര്‍ദേശം. അല്ലെങ്കില്‍ സമവായത്തിനുള്ള ഈ അവസരം അസാധുവാക്കുമെന്ന് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. പ്രശ്നപരിഹാരത്തിന് മധ്യസ്ഥത വഹിക്കുന്ന കുവൈത്താണ് അറബ് രാജ്യങ്ങളുടെ ആവശ്യം ഖത്തറിനെ അറിയിച്ചത്.