ജി.എസ്.ടി: വരുന്നത് 13 ലക്ഷം തൊഴില്‍ അവസരങ്ങള്‍

0
110


ജി.എസ്.ടി ജൂലൈ മുതല്‍ പ്രാബല്യത്തില്‍ വരുന്നതോടെ കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ വരുന്നു. ടാക്സ്, ടെക്നോളജി മേഖലയിലാണ് ജോലിക്കാരുടെ ആവശ്യം വര്‍ധിക്കുന്നത്.

എഫ്എംസിജി, കണ്‍സ്യൂമര്‍ ഗുഡ്സ്, ഫാര്‍മ, റിയല്‍ എസ്റ്റേറ്റ്, ബാങ്കിങ്, ഇന്‍ഷുറന്‍സ് തുടങ്ങിയ മേഖലകളിലെ സ്ഥാപനങ്ങള്‍ക്കാണ് ജിഎസ്ടി ടീമിന്റെ കൂടുതല്‍ ആവശ്യം. വന്‍കിട കമ്പനികള്‍ മുതല്‍ ചെറു സ്ഥാപനങ്ങള്‍വരെ ഈ മേഖലയില്‍ വിദഗ്ധരായവരെ നിയമിക്കുന്നതിനുള്ള തിരക്കിലാണ്.

വന്‍കിട കമ്പനികളില്‍ അഞ്ചു പേരുടെ ടീമെങ്കിലും ആവശ്യമായിവരുമെന്നാണ് കണക്കുകൂട്ടല്‍. ഇതനുസരിച്ച് 13 ലക്ഷം ടാക്സ്, സാങ്കേതിക മേഖലകളിലെ വിദഗ്ധരുടെ ആവശ്യമാണ് ഉണ്ടാകുന്നത്.

കൂടാതെ അഡ്വക്കേറ്റ്സ്, ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ്, കോസ്റ്റ് അക്കൗണ്ടന്റ്സ്, ടാക്സ് കണ്‍സള്‍ട്ടന്റ്സ് എന്നിവരെയാണ് പ്രധാനമായും ആവശ്യമായിവരിക. സാങ്കേതിക മേഖലയില്‍ സോഫ്റ്റ് വെയര്‍ പ്രൊഫഷണല്‍സിന്റെയുമാണ് ആവശ്യമുണ്ടാകുക.