തലസ്ഥാനത്തെ തിയേറ്ററുകളില്‍ ടിക്കറ്റ് നിരക്ക് കൂട്ടുന്നു

0
99

സര്‍ക്കാര്‍ തിയേറ്ററുകളിലെ ടിക്കറ്റ് നിരക്ക് കൂട്ടാന്‍ തിരുവനന്തപുരം നഗരസഭ തീരുമാനിച്ചു. കൈരളി, ശ്രീ, നിള, കലാഭവന്‍ എന്നിവിടങ്ങളിലാണ് നിരക്ക് വര്‍ധന ബാധകമാകുക. 100 രൂപ ടിക്കറ്റായിരുന്നത് 130 ആയാണ് കൂട്ടിയത്.

കലാഭവനിലെ 80 രൂപ ടിക്കറ്റ് 100 ആയും വര്‍ധിപ്പിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച കെ.എസ്.എഫ്.ഡി.സി ശുപാര്‍ശ നഗരസഭ കൗണ്‍സില്‍ അംഗീകരിക്കുകയായിരുന്നു. മള്‍ട്ടിപ്ലക്‌സായ ഏരീസ് പ്ലക്‌സ് എസ്.എല്‍ ഒഴികെ മിക്ക തിയേറ്ററിലും 100 രൂപ ടിക്കറ്റ് നിലനില്‍ക്കെയാണ് ചാര്‍ജ് കൂട്ടാനുള്ള പുതിയ തീരുമാനം.

സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചിട്ടും മറ്റിടങ്ങളിലെ ടിക്കറ്റ് ചാര്‍ജ് തന്നെയാണ് സര്‍ക്കാര്‍ തിയേറ്ററുകളില്‍ വാങ്ങിയിരുന്നത്. ഇതിനുശേഷം കൂട്ടിയിട്ടില്ലെന്ന കാരണം പറഞ്ഞാണ് കെ.എസ്.എഫ്.ഡി.സിയുടെ പുതിയ ശുപാര്‍ശ. നടപടിക്രമം പൂര്‍ത്തിയാക്കിയാല്‍ വര്‍ധന നിലവില്‍ വരും.