നീറ്റ് ഫലം: ഡെറിക് ജോസഫിന് ആറാം റാങ്ക്

0
73

മെഡിക്കൽ പ്രവേശനത്തിനുള്ള ദേശീയ യോഗ്യതാ പരീക്ഷയായ നീറ്റിൽ ആറാം റാങ്ക് മലയാളിക്ക്. ആദ്യ 25 റാങ്കുകളിൽ മൂന്നു മലയാളികൾ ഇടംനേടി. ഡെറിക് ജോസഫ് ആണ് ആറാം റാങ്ക് നേടിയത്. 18ാം റാങ്ക് നേടിയ നദാ ഫാത്തിമ, 21-ാം റാങ്ക് നേടിയ മരിയ ബിജി വർഗീസ് എന്നിവരും കേരളത്തിന്റെ അഭിമാനമായി. അതേസമയം, ആദ്യ പത്ത് റാങ്കിൽ ഒൻപതും ആൺകുട്ടികളാണ് നേടിയത്.രാജ്യത്താകെ 12 ലക്ഷം പേരാണ് നീറ്റ് പരീക്ഷയെഴുതിയത്.  സുപ്രീം കോടതി നിർദേശങ്ങൾ പാലിച്ചാണ് ഫലം പ്രസിദ്ധീകരിച്ചതെന്ന് സിബിഎസ്ഇ ഉദ്യോഗസ്ഥൻ അറിയിച്ചു. മേയ് ഏഴിനാണ് പരീക്ഷ നടന്നത്. ഫലം പുറത്തുവിടുന്നത് മദ്രാസ് ഹൈക്കോടതി മേയ് 24ന് സ്റ്റേ ചെയ്തിരുന്നു. ജൂൺ 12ന് സുപ്രീം കോടതി സിബിഎസ്ഇയോട് മുന്നോട്ടു പോകാൻ ആവശ്യപ്പെടുകയായിരുന്നു.