പനി പടരുന്നു; പിഞ്ചു കുഞ്ഞടക്കം സംസ്ഥാനത്ത് എട്ട് മരണംകൂടി

0
120

പനിബാധിച്ച് സംസ്ഥാനത്ത് ഒരു പിഞ്ചു കുഞ്ഞ് അടക്കണം എട്ട് പേർകൂടി മരിച്ചു. തൃശൂരിൽ രണ്ടും കോട്ടയത്തും ആലപ്പുഴയിലും ഓരോരുത്തരും മരണപ്പെട്ടപ്പോൾ പാലക്കാട് ആലത്തൂരിൽ പതിനൊന്ന് മാസം പ്രായമായ കുഞ്ഞ് മരിച്ചു. ചണ്ടക്കാട് കോതക്കുളം വീട്ടിൽ സഫർ അലി – നജ്‌ല ദമ്പതികളുടെ മകൻ മുഹമ്മദ് സഫ്‌വാനാണ് മരിച്ച കുഞ്ഞ്.

തൃശൂർ കുരിയച്ചിറ തെങ്ങുംതോട്ടത്തിൽ ബിനിത ബിജു, ഒല്ലൂർ ചക്കാലമുറ്റം വത്സ ജോസ്, കോട്ടയം നീണ്ടൂർ സ്വദേശി ഗീത, മാവേലിക്കര കുറത്തികാട് സ്വദേശി സുബിൻ(18) എന്നിവരാണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. ആലപ്പുഴ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് സുബിൻ മരിച്ചത്. തൃശൂരിൽ ചേലക്കര പക്കാലപ്പറമ്പിൽ സുജാതയും കാഞ്ഞിരപ്പള്ളി കപ്പാട് സ്വദേശി സോമനും ഇന്ന് മരിച്ചു. ഇടുക്കിയിൽ കുടയത്തൂർ ശരംകുത്തിയിൽ സന്ധ്യരഘു പകർച്ചപ്പനി ബാധിച്ച് മരിച്ചു. കോലഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ഇവർക്ക് എച്ച്‌വൺഎൻവൺ പനി ബാധിച്ചതായും സംശയമുണ്ട്.

സംസ്ഥാനത്ത് ജൂൺ 23ന് വിവിധ ആശുപത്രികളിൽ 22,085 പേർ പനിക്ക് ചികിത്സ തേടി. ആലപ്പുഴയിൽ ഒരു പനി മരണം റിപ്പോർട്ട് ചെയ്തു. 117 പേർക്ക് ഡെങ്കിപ്പനിയും ഒരാൾക്ക് എലിപ്പനിയും രണ്ടു പേർക്ക് എച്ച്1 എൻ1 ഉം സ്ഥിരീകരിച്ചു. 517 പേർക്ക് സംശയാസ്പദ ഡെങ്കിപ്പനിയും ഏഴു പേർക്ക് സംശയാസ്പദ എലിപ്പനിയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തിരുവനന്തപുരത്ത് 2,599 പേരും പാലക്കാട് 2,490 പേരും മലപ്പുറത്ത് 2,414 പേരും പനിക്ക് ചികിത്സ തേടി. കൊല്ലത്ത് 36 പേർക്കും കോഴിക്കോട് 21 പേർക്കും ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് 52 പേർക്ക് സംശയാസ്പദ ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തെങ്കിലും ആർക്കും സ്ഥിരീകരിച്ചിട്ടില്ല. ജില്ല, ചികിത്സ തേടിയവർ, ഡെങ്കിപ്പനി സംശയിക്കുന്നവർ, സ്ഥിരീകരിച്ചവർ, എലിപ്പനി സംശയിക്കുന്നവർ, സ്ഥിരികരിച്ചവർ, എച്ച്1 എൻ1 സംശയിക്കുന്നവർ, സ്ഥിരീകരിച്ചവർ എന്ന ക്രമത്തിൽ: തിരുവനന്തപുരം: 2599, 52, 0, 0, 0, 78, 0 കൊല്ലം: 1968, 77, 36, 1, 1, 0, 0 പത്തനംതിട്ട: 815, 18, 13, 0, 0, 0, 0 ഇടുക്കി: 588, 7, 2, 0, 0, 2, 1 കോട്ടയം: 1322, 5, 0, 1, 0, 0, 0 ആലപ്പുഴ: 1288, 22, 11, 0, 0, 0, 0 എറണാകുളം: 1433, 21, 0, 0, 0, 5, 0 തൃശൂർ: 1959, 18, 9, 0, 0, 0, 0 പാലക്കാട്: 2490, 98, 9, 0, 0, 5, 0 മലപ്പുറം: 2414, 58, 0, 0, 0, 2, 0 കോഴിക്കോട്: 2224, 84, 21, 1, 0, 0, 1 വയനാട്: 894, 9, 5, 4, 0, 3, 0 കണ്ണൂർ: 1473, 30, 6, 0, 0, 3, 0 കാസർകോട്: 618, 18, 5, 0, 0, 1, 0