പനി ബാധിച്ച് നാല് മരണം കൂടി, സര്‍ക്കാര്‍ സര്‍വകക്ഷി യോഗം ഇന്ന്

0
113

പ​നി പ്ര​തി​രോ​ധ​ത്തി​ന്​ വ​ഴി​തേ​ടി മു​ഖ്യ​മ​​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ  വെ​ള്ളി​യാ​ഴ്​​ച സ​ർ​വ​ക​ക്ഷി​യോ​ഗം ചേ​രാ​നി​രി​ക്കെ, സം​സ്​​ഥാ​ന​ത്ത്  പ​നി​ബാ​ധി​ച്ച് നാ​ലു​പേ​ർ കൂ​ടി മ​രി​ച്ചു. പ​ക​ർ​ച്ച​പ്പ​നി ബാ​ധി​ച്ച്  വ്യാ​ഴാ​ഴ​്​​ച 23,190 പേ​ർ പു​തു​താ​യി ചി​കി​ത്സ തേ​ടി.

ഡെ​ങ്കി​പ്പ​നി​യെ തു​ട​ർ​ന്ന്  തി​രു​വ​ന​ന്ത​പു​രം പ​ട്ടം സ്വ​ദേ​ശി​നി അ​നു​ശ്രീ (22), വ​ർ​ക്ക​ല  ചെ​മ്മ​രു​തി സ്വ​ദേ​ശി ജാ​ൻ (നാ​ല്), പ​യ്യ​ന്നൂ​ർ സ്വ​ദേ​ശി​നി ല​ക്ഷ്മി (65),  എ​ലി​പ്പ​നി​യെ തു​ട​ർ​ന്ന് ഇ​ടു​ക്കി ത​ട്ട​ക്കു​ഴ സ്വ​ദേ​ശി അ​ഭി​ലാ​ഷ് (25) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​തോ​ടെ സം​സ്​​ഥാ​ന​ത്ത് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 182  പേ​രാ​യി.

വി​വി​ധ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ വ്യാ​ഴാ​ഴ്​​ച ചി​കി​ത്സ തേ​ടി​യെ​ട​ത്തി​യ  23,190 പേ​രി​ൽ 896 പേ​രെ കൂ​ടു​ത​ൽ ചി​കി​ത്സ​ക്കാ​യി ആ​ശു​പ​ത്രി​ക​ളി​ൽ  പ്ര​വേ​ശി​പ്പി​ച്ചു. സം​സ്​​ഥാ​ന​ത്ത്​ 157 പേ​ർ​ക്ക് ഡെ​ങ്കി സ്​​ഥി​രീ​ക​രി​ച്ചു.  ഡെ​ങ്കി​പ്പ​നി ല​ക്ഷ​ണ​ങ്ങ​ളു​മാ​യി 219 പേ​രും ചി​കി​ത്സ തേ​ടി. ത​ല​സ്​​ഥാ​ന ജി​ല്ല​യെ ഭീ​തി​യി​ലാ​ഴ്ത്തി ഡെ​ങ്കി​ബാ​ധി​ത​രു​ടെ എ​ണ്ണം കു​തി​ച്ചു​യ​രു​ക​യാ​ണ്.
ഡെ​ങ്കി സ്​​ഥി​രീ​ക​രി​ച്ച 157 പേ​രി​ൽ 78ഉം  ​തി​രു​വ​ന​ന്ത​പു​ര​ത്താ​ണ്. പ​ക​ർ​ച്ച​പ്പ​നി ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ലും തി​രു​വ​ന​ന്ത​പു​ര​മാ​ണ് മു​ന്നി​ൽ. മ​ല​പ്പു​റം ജി​ല്ല​യാ​ണ് ര​ണ്ടാം​സ്​​ഥാ​ന​ത്ത്.  വ്യാ​ഴാ​ഴ്​​ച മാ​ത്രം 3284 പേ​രാ​ണ് ജി​ല്ല​യി​ൽ പ​നി​ബാ​ധി​ച്ച് ചി​കി​ത്സ തേ​ടി​യ​ത്.

കൊ​ല്ലം -2077 (ഡെ​ങ്കി- 20), പ​ത്ത​നം​തി​ട്ട- 811(ഡെ​ങ്കി- നാ​ല്), ഇ​ടു​ക്കി- 606  (ഡെ​ങ്കി- ആ​റ്), കോ​ട്ട​യം- 1269 (ഡെ​ങ്കി- അ​ഞ്ച്), ആ​ല​പ്പു​ഴ- 1035 (ഡെ​ങ്കി- മൂ​ന്ന്),  എ​റ​ണാ​കു​ളം- 1483 (ഡെ​ങ്കി- 17), തൃ​ശൂ​ർ- 1960, പാ​ല​ക്കാ​ട്- 2499,  മ​ല​പ്പു​റം- 3151 (ഡെ​ങ്കി- എ​ട്ട്), കോ​ഴി​ക്കോ​ട്- 2042 (ഡെ​ങ്കി- ഒ​ന്ന്), വ​യ​നാ​ട്-  828 (ഡെ​ങ്കി- മൂ​ന്ന്), ക​ണ്ണൂ​ർ- 1417 (ഡെ​ങ്കി- 11), കാ​സ​ർ​കോ​ട്- 725 (ഡെ​ങ്കി- ഒ​ന്ന്)  എ​ന്നി​ങ്ങ​നെ​യാ​ണ് ജി​ല്ല​ക​ളി​ലെ പ​നി​ബാ​ധി​ത​രു​ടെ ക​ണ​ക്ക്.

18 പേ​ർ​ക്ക് എ​ച്ച്1 എ​ൻ1 ബാ​ധി​ച്ചി​ട്ടു​ണ്ട്. കൊ​ല്ലം- ആ​റ്, വ​യ​നാ​ട്- നാ​ല്,  ക​ണ്ണൂ​ർ- മൂ​ന്ന്, എ​റ​ണാ​കു​ളം- ര​ണ്ട്, പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, മ​ല​പ്പു​റം ഓ​രോ​ന്നു​വീ​തം എ​ന്നി​ങ്ങ​നെ​യാ​ണ് എ​ച്ച്1 എ​ൻ1 ബാ​ധി​ത​ർ. 11 പേ​ർ​ക്ക്  എ​ലി​പ്പ​നി​യും 69 പേ​ർ​ക്ക് ചി​ക്ക​ൻ പോ​ക്സും അ​ഞ്ചു​പേ​ർ​ക്ക് മ​ലേ​റി​യ​യും സ്​​ഥി​രീ​ക​രി​ച്ചു. എ​ലി​പ്പ​നി ല​ക്ഷ​ണ​ങ്ങ​ളു​മാ​യി 12 പേ​രും ചി​കി​ത്സ​തേ​ടി.
സം​സ്​​ഥാ​ന​ത്ത് ഈ ​വ​ർ​ഷം പ​നി​ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 12.8 ല​ക്ഷ​മാ​ണ്.  ഈ ​മാ​സം മാ​ത്രം 3,28,735 പേ​ർ​ക്ക് പ​നി​പി​ടി​പെ​ട്ടു. പ​നി ബാ​ധി​ച്ച്  മ​രി​ച്ച​വ​രു​ടെ എ​ണ്ണം സ​ർ​വ​കാ​ല റെ​ക്കോ​ഡാ​ണ്. പ​നി വ്യാ​പ​ക​മാ​യ  2015ൽ ​പോ​ലും 114 പേ​ർ​ക്കാ​ണ് സം​സ്​​ഥാ​ന​ത്ത് ജീ​വ​ൻ ന​ഷ്​​ട​മാ​യ​ത്.

വൈ​കീ​ട്ട്​ മൂ​ന്നി​ന്​ സെ​ക്രട്ടേ​റി​യ​റ്റി​ൽ മു​ഖ്യ​മ​​ന്ത്രി​യു​ടെ കോ​ൺ​ഫ​റ​ൻ​സ്​ ഹാ​ളി​ലാ​ണ്​ സം​സ്​​ഥാ​ന​ത്തെ പ​നി പ്ര​തി​രോ​ധ​ന​ട​പ​ടി​ക​ൾ ച​ർ​ച്ച​ചെ​യ്യാ​ൻ സ​ർ​ക്കാ​ർ വി​ളി​ച്ചു​ചേ​ർ​ത്ത സ​ർ​വ​ക​ക്ഷി​യോ​ഗം . സ​ർ​വ​ക​ക്ഷി​യോ​ഗ​ത്തി​ന്​ പു​റ​മെ മ​ന്ത്രി​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ല്ലാ  ജി​ല്ല​ക​ളി​ലും വെ​ള്ളി​യാ​ഴ്​​ച യോ​ഗം​ചേ​രും. ഇ​തോ​ടൊ​പ്പം മ​ണ്ഡ​ലാ​ടി​സ്​​ഥാ​ന​ത്തി​ൽ എം.​എ​ൽ.​എ​മാ​ർ പ​ങ്കെ​ടു​ക്കു​ന്ന യോ​ഗ​വും ന​ട​ക്കും.  ബു​ധ​നാ​ഴ്ച ചേ​ർ​ന്ന മ​ന്ത്രി​സ​ഭ​യോ​ഗ​മാ​ണ് സ​ർ​വ​ക​ക്ഷി​യോ​ഗം വി​ളി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. 27, 28, 29 തീ​യ​തി​ക​ളി​ലാ​യി വാ​ർ​ഡ് അ​ടി​സ്​​ഥാ​ന​ത്തി​ൽ ശു​ചീ​ക​ര​ണം സം​ഘ​ടി​പ്പി​ക്കാ​നും തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്.