പാതയോരത്തെ ഹോട്ടലുകളിൽ മദ്യം വിളമ്പാം: പഞ്ചാബ് നിയമത്തിൽ ഭേദഗതി വരുത്തി

0
112

ചണ്ഡിഗഢ്: ദേശീയപാതയ്ക്ക് 500 മീറ്റർ പരിധിയിലെ ഹോട്ടലുകളിലും ക്ലബ്ബുകളിലും മദ്യം നിരോധിച്ചു കൊണ്ടുള്ള സുപ്രിം കോടതി വിധി മറികടക്കാൻ പഞ്ചാബ് സർക്കാർ നിയമം ഭേദഗതി ചെയ്തു. ദേശീയ പാതയോരത്തെ ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ക്ലബുകളിലും മദ്യ വിതരണം ചെയ്യാൻ അനുമതി നൽകികൊണ്ടുള്ള നിയമ ഭേദഗതി പഞ്ചാബ് നിയമസഭ പാസാക്കി.

ടൂറിസം സംസ്ഥാനത്തിന് വലിയ വരുമാനമാണ് കൊണ്ടു വരുന്നത്. മദ്യം നിരോധിക്കുന്നത് ടൂറിസത്തെയും ഹോട്ടലുകളുടെ നിലനിൽപ്പിനെയും ബാധിക്കുമെന്നും തൊഴിൽ നഷ്ടമുണ്ടാക്കുമെന്നുമാണ് സർക്കാർ നിരത്തിയ വാദങ്ങൾ. എന്നാൽ ചില്ലറ വിൽപ്പന കടകളിൽ മദ്യം വിൽക്കുന്നതിന് 500 മീറ്റർ പരിധി ബാധകമായിരിക്കുമെന്ന് ഭേദഗതിയിൽ എടുത്തു പറയുന്നുണ്ട്.