പാസ്‌പോര്‍ട്ട് ഹിന്ദിയിലും; മുതിര്‍ന്ന പൗരനും കുട്ടികള്‍ക്കും ഫീസ് ഇളവും

0
80

ഇംഗ്ലീഷിനു പുറമേ ഹിന്ദി ഭാഷയിലും ഇനിമുതല്‍ പാസ്‌പോര്‍ട്ട് അച്ചടിക്കും. പാസ്‌പോര്‍ട്ടിന് അപേക്ഷിക്കുന്ന കുട്ടികള്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കും ഇനിമുതല്‍ ഫീസിളവും അനുവദിക്കും. 1967ലെ പാസ്‌പോര്‍ട്ട് നിയമത്തിന്റെ 50-ാം വാര്‍ഷികത്തോട് അനുബന്ധിച്ചു നടത്തിയ പരിപാടിയില്‍ പ്രസംഗിക്കുമ്പോള്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജാണ് ഇക്കാര്യങ്ങള്‍ അറിയിച്ചത്.

എട്ടു വയസില്‍ താഴെയുള്ളവരുടെയും 60 വയസിനു മുകളിലുള്ളവരുടെയും പാസ്‌പോര്‍ട്ട് അപേക്ഷാ ഫീസിലാണ് ഇളവ് അനുവദിക്കുക. പാസ്‌പോര്‍ട്ടുകള്‍ ഇംഗ്ലീഷില്‍ മാത്രം വിവരങ്ങള്‍ രേഖപ്പെടുത്തുന്ന രീതിമാറ്റി ദേശീയ ഭാഷയായ ഹിന്ദിയിലും വിവരങ്ങള്‍ രേഖപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.