പിന്തുണ കോവിന്ദിനു തന്നെയെന്ന് നിതീഷ്

0
109

രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർഥി രാം നാഥ് കോവിന്ദിനെ പിന്തുണയ്ക്കുന്ന കാര്യത്തിൽ മാറ്റമുണ്ടാകില്ലെന്ന് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. ആർജെഡി സംഘടിപ്പിച്ച ഇഫ്താർ വിരുന്നിനിടെ ലാലുപ്രസാദ് യാദവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമാണ് തീരുമാനം അറിയിച്ചത്. പ്രതിപക്ഷം ബിഹാറിൻറെ പുത്രിയെ സ്ഥാനാർഥിയായി തെരഞ്ഞെടുത്തത് തോൽക്കാനാണെന്നും നിതീഷ് കുറ്റപ്പെടുത്തി.

ഞാൻ ഏറെ ബഹുമാനിക്കുന്ന വ്യക്തിയാണ് മീരാകുമാർ. എന്നാൽ ബീഹാറിൻറെ പുത്രി മീരാകുമാറിനെ സ്ഥാനാർഥിയാക്കിയത് തോൽക്കാനാണ്. സ്ഥാനാർഥിയെ നിർണയിക്കുന്ന കാര്യത്തിൽ പ്രതിപക്ഷപാർട്ടികൾക്ക് വീഴ്ച പറ്റി. സ്ഥാനാർത്ഥിയെ നേരത്തെ പ്രഖ്യാപിക്കണമായിരുന്നു- നിതീഷ് പറഞ്ഞു.

ബിഹാറിൽനിന്നുള്ള മീരാകുമാറിനെ സ്ഥാനാർഥിയാക്കിയ സാഹചര്യത്തിൽ നിതീഷ് കുമാർ തീരുമാനം പുനപരിശോധിക്കണമെന്ന് ആർജെഡി നേതാവ് ലാലുപ്രസാദ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതു തള്ളിയാണ് നിതീഷിൻറെ പ്രതികരണം.