ബീഫ് കൈവശംവച്ചെന്നാരോപിച്ച് ആക്രമണം; യുവാവ് മരിച്ചു; രണ്ടുപേര്‍ ഗുരുതരാവസ്ഥയില്‍

0
88

ബീഫ് കൈവശം വച്ചെന്നാരോപിച്ച് ഒരുകൂട്ടം ആളുകള്‍ നടത്തിയ ആക്രമണത്തില്‍ കുത്തേറ്റ് ട്രയിനില്‍ യാത്ര ചെയ്യുകയായിരുന്ന ഒരു യുവാവ് മരിച്ചു, രണ്ടുപേരുടെ നില ഗുരുതരമാണ്.

ന്യൂഡല്‍ഹി – മധുര ട്രെയിനിലാണ് സംഭവം. ഈദ് ആഘോഷങ്ങള്‍ക്കായി തുഗ്‌ളക്കാബാദില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി മടങ്ങവെ ആയിരുന്നു യുവാക്കള്‍ക്കുനേരെ ആക്രണമുണ്ടായത്. ജുനൈദ് എന്ന യുവാവാണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന സഹോദരന്‍ ഹാഷിം, ഷഖീര്‍ എന്നിവര്‍ ഗുരുതരാവസ്ഥയിലാണ്. ഹരിയാനയിലെ ബല്ലാഭഗര്‍ സ്വദേശികളാണിവര്‍.

ഡല്‍ഹി- മധുര ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന ഇവരെ മധുരാ അതിര്‍ത്തിയിലെ ഒക്‌ളയില്‍വച്ചാണ് ഒരു സംഘം ആളുകള്‍ ആക്രമിച്ചത്.