മൂന്നുവര്‍ഷം ഉപയോഗിച്ചില്ലെങ്കില്‍ ആധാര്‍ വഴിയാധാറാകും

0
100

തുടര്‍ച്ചയായി മൂന്നുവര്‍ഷം ഒരു ആവശ്യങ്ങള്‍ക്കും ആധാര്‍ കാര്‍ഡ് ഉപയോഗിച്ചില്ലെങ്കില്‍ അത് ഉപയോഗശൂന്യമാകും. ബാങ്ക് അക്കൗണ്ട്, പാന്‍, ഇ.പി.എഫ്. തുടങ്ങിയ പദ്ധതികള്‍ക്കേതിലെങ്കിലും ബന്ധിപ്പിക്കാതിരുന്നാലാണ് ആധാര്‍ പ്രവര്‍ത്തനരഹിതമാകുന്നത്.

യു.ഐ.ഡി.എ.ഐയുടെ വെബ്സൈറ്റ് വഴി ആധാര്‍ സ്റ്റാറ്റസ് പരിശോധിച്ചാല്‍ നിങ്ങളുടെ ആധാര്‍ പ്രവര്‍ത്തനരഹിതമായോ എന്ന് അറിയാം. വെരിഫൈ ആധാര്‍ നമ്പര്‍-എന്ന ലിങ്ക് വഴിയാണ് സ്റ്റാറ്റസ് പരിശോധിക്കേണ്ടത്.