യുവതി കാമുകന്റെ ജനനേന്ദ്രിയം മുറിച്ചെടുത്തു

0
96

ന്യൂഡൽഹി: നാലു വർഷം പ്രണയത്തിലായിരുന്നതിനെത്തുടർന്ന് വിവാഹാഭ്യർത്ഥന നിരസിച്ച കാമുകന്റെ ജനനേന്ദ്രിയം യുവതി മുറിച്ചു. ഡൽഹിയിലെ മംഗോൾപുരി മേഖലയിലാണ് സംഭവം. തെരുവു കച്ചവടക്കാരനായ രവി എന്നയാളാണ് അക്രമിക്കപ്പെട്ടത്. ഇയാളെ സഞ്ജയ് ഗാന്ധി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇരുവരും തമ്മിൽ നാല് വർഷം പ്രണയത്തിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

വിവാഹ കാര്യം പറഞ്ഞപ്പോൾ വീട്ടിൽ സമ്മതിക്കില്ലെന്നും പറഞ്ഞ് യുവാവ് ഒഴിഞ്ഞുമാറുകയായിരുന്നു. കഴിഞ്ഞ ദിവസം രവിയുടെ വീട്ടിലെത്തിയ യുവതി രവിയുമായി വാക്കേറ്റമുണ്ടായി. പ്രശ്‌നത്തിനിടെ യുവതി കാമുകനെ ബാത്ത്‌റൂമിലേക്ക് തള്ളിയിട്ടു. രവിയെ വിവസ്ത്രനാക്കി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിക്കുകയും ചെയ്തു. അതിനു ശേഷമായിരുന്നു ലിംഗഛേദനം.

രവി സമ്മതിക്കാതിരുന്നപ്പോൾ കത്തിയെടുത്ത് വന്ന് ജനനേന്ദ്രിയം ഛേദിക്കുകയായിരുന്നു. ആക്രമണത്തിനുശേഷം നിലവിളിച്ചുകൊണ്ട് പുറത്തേക്ക് ഓടിയ രവിയെ അയൽവാസികളാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.