എന്‍.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായ രാംനാഥ് കോവിന്ദ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കോവിന്ദ് കേരളത്തിലേക്ക് വരില്ല. ഇടതുപക്ഷത്തേയും കോണ്‍ഗ്രസിന്റേയും വോട്ടുകള്‍ ലഭിക്കില്ലെന്നറിഞ്ഞുകൊണ്ട് എന്തിനാണ് സമയം കളയുന്നതെന്നാണ് ബി.ജെ.പിയുടെ ചേദ്യം. അതുകൊണ്ട് എന്‍.ഡി.എ. ഏറെ വോട്ട് പ്രതീക്ഷിക്കുന്ന തമിഴ്നാട്ടില്‍ വരുമ്പോള്‍ ഒ.രാജഗോപാലിനെ ചെന്നൈയിലേക്ക് വിളിപ്പിച്ച് കോവിന്ദ് കാണുമെന്നാണ് പറയുന്നത്.
ഇടതുപക്ഷവും കോണ്‍ഗ്രസും ഉള്‍പ്പെടുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ മീരാ കുമാറിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതോടെ ഈ രണ്ടു വിഭാഗങ്ങള്‍ പ്രബലമായ കേരളത്തില്‍നിന്ന് എന്‍.ഡി.എയ്ക്ക് ലഭിക്കുക എം.എല്‍.എയായ ഒ.രാജഗോപാലിന്റെ വോട്ട് മാത്രം. നിതീഷ് കുമാര്‍ ജെ.ഡി.യുവിന്റെ പിന്തുണ കോവിന്ദിന് നല്കുമെന്നു പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കോവിന്ദിന് വോട്ട് ചെയ്യില്ലെന്ന് രാജ്യസഭാ അംഗമായ എം.പി.വീരേന്ദ്ര കുമാര്‍ എം.പി. വ്യക്തമാക്കിയിട്ടുണ്ട്. കേരളത്തില്‍നിന്നുള്ള മറ്റു രണ്ട് രാജ്യസഭാ എം.പിമാരായ നടന് സുരേഷ് ഗോപിക്കും ലോക്സഭയിലെ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയായ റിച്ചാര്‍ഡ് ഹേയ്ക്കും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളല്ലാത്തതിനാല്‍ വോട്ടില്ല. നിയമസഭയിലെ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയായ ജോണ്‍ ഫെര്‍ണാണ്ടസിനും വോട്ടില്ല.
ഒ.രാജഗോപാലിന്റെ വോട്ടിന്റെ മൂല്യം 152 ആണ്. ജനസംഖ്യയുടെ അടിസ്ഥാനത്തിലാണ് മൂല്യം നിശ്ചയിക്കുന്നത്.
പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ എന്‍.സി.പി. രാംകുമാറിനെ പിന്തുണച്ചില്ലായിരുന്നെങ്കില്‍ ആര്.ജെ.ഡി. സംസ്ഥാന ഘടകം തീരുമാനിച്ചതുപോലെ എന്‍.സി.പിക്കും പോകേണ്ടിവന്നേനെ. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കൊപ്പം ആയിരിക്കുമെന്ന് ജനതാദള്‍ എസ് സംസ്ഥാന പ്രസിഡന്റ് മാത്യു ടി തോമസ് നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു. ഇതോടെ കേരളത്തില്‍നിന്നും എന്‍.ഡി.എയ്ക്ക് ലഭിക്കുന്ന വോട്ട് ഒന്നു മാത്രമായി ചുരുങ്ങും.