രാഷ്ട്രപതി തെരഞ്ഞെടുപ്പ്: നിതീഷ് കുമാറിന്റെ തീരുമാനത്തിനെതിരേ ലാലു

0
75

എന്‍.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥി രാംനാഥ് കോവിന്ദിനെ പിന്തുണയ്ക്കാനുള്ള ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ തീരുമാനത്തിനെതിരേ ആര്‍.ജെ.ഡി. അധ്യക്ഷന്‍ ലാലുപ്രസാദ് യാദവ് രംഗത്ത്. കോവിന്ദിനെ പിന്തുണയ്ക്കാനുള്ള തീരുമാനം ചരിത്രപരമായ തെറ്റാണെന്ന് ലാലു പറഞ്ഞു. രാഷ്ട്രപതി സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് നേതാവ് മീരാ കുമാറിനെ 17 പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്നു പ്രഖ്യാപിച്ചതിനു പിന്നാലെയാണ് നിതീഷ് കുമാറിന്റെ നടപടിയോടുള്ള നീരസം ലാലു വ്യക്തമാക്കിയത്.

ഇതോടെ ആര്‍.ജെ.ഡിയും ജെ.ഡി.യുവും ഒന്നിച്ചു ഭരിക്കുന്ന ബിഹാറിലെ ഭരണം തന്നെ അനിശ്ചിതത്വത്തിലേക്ക് നീങ്ങുമോയെന്നു സംശയമുണ്ട്.

നിതീഷ് തന്നെ വിളിച്ചു തീരുമാനം അറിയിച്ചപ്പോള്‍ അങ്ങനെ ചെയ്യരുതെന്നു ആവശ്യപ്പെട്ടു. പക്ഷേ, അദ്ദേഹം അതു കേട്ടില്ല. പ്രതിപക്ഷത്തിന്റെ ഐക്യത്തില്‍നിന്ന് അദ്ദേഹം പിന്നോട്ടുപോയെന്നും ലാലു കൂട്ടിച്ചേര്‍ത്തു. മറ്റ് ആര്‍.ജെ.ഡി. നേതാക്കളും നിതീഷിനെതിരേ പരസ്യമായി രംഗത്തെത്തിയിരുന്നു.