വിവാഹത്തിന് വിസമ്മതിച്ച യുവാവിന്റെ ജനനേന്ദ്രിയം യുവതി ച്ഛേദിച്ചു

0
91

ലൈംഗിക ബന്ധത്തിന് തയാറാകാതിരിക്കുകയും വിവാഹത്തിന് വിസമ്മതം പ്രകടിപ്പിക്കുകയും ചെയ്ത യുവാവിന്റെ ജനനേന്ദ്രിയം കാമുകി ച്ഛേദിച്ചു. ഡല്‍ഹിയിലെ മംഗോള്‍പുരിയില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം. സഞ്ജയ് ഗാന്ധി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവ് അപകടനില തരണം ചെയ്തിട്ടുണ്ട്.

ഏതാനും വര്‍ഷം മുമ്പ് പ്രണയത്തിലായിരുന്ന യുവാവും യുവതിയുമാണ് സംഭവത്തിലെ കഥാപാത്രങ്ങള്‍. പ്രണയത്തിലായിരുന്നെങ്കിലും വീട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് യുവാവ് വിവാഹത്തില്‍നിന്നും പിന്മാറി. എന്നാല്‍ യുവതി പിന്മാറാന്‍ തയാറായില്ല. 22 കാരിയായ യുവതിയുടെ സഹോദരന്റെ ഭാര്യ, 35 വയസുള്ള തെരുവ് കച്ചവടക്കാരനായ യുവാവിനെ അവരുടെ വീട്ടിലേക്ക് വിളിച്ചുവരുത്തി. അര്‍ധരാത്രിയോടെ അവിടെയെത്തിയ യുവാവും യുവതിയും കാര്യങ്ങള്‍ പറഞ്ഞ് വാക്കേറ്റമായി. തന്നെ വിവാഹം കഴിക്കണമെന്ന യുവതിയുടെ ആവശ്യം വീട്ടുകാര്‍ സമ്മതിക്കുന്നില്ലെന്ന കാരണം പറഞ്ഞ് യുവാവ് നിഷേധിച്ചു. പിന്നീട് യുവതി യുവാവിനെ കുളിമുറിയിലേക്ക് തള്ളിയിട്ടെന്നും യുവാവിന്റെ വസ്ത്രമൂരി ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചു. ഇത് നിഷേധിച്ചപ്പോള്‍ കറിക്കത്തി കൊണ്ടു വന്ന് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. എന്നിട്ടും സമ്മതം മൂളാതായപ്പോള്‍ ക്ഷുഭിതയായ യുവതി ലിംഗം മുറിക്കുകയായിരുന്നെന്ന് യുവാവ് പോലീസിന് കൊടുത്ത മൊഴിയില്‍ പറയുന്നു.

ഇതിനെല്ലാം യുവതിയുടെ സഹോദരനും ഭാര്യയും പ്രോത്സാഹനം നല്‍കുകയായിരുന്നുവെന്നും മൊഴിയിലുണ്ട്. രക്തം വാര്‍ന്നൊഴുകിയ യുവാവ് വീട്ടില്‍ നിന്ന് രക്ഷയ്ക്കായി പുറത്തേക്കോടിയപ്പോള്‍ അയല്‍വാസികളാണ് പോലീസിനെ വിവരം അറിയിച്ചത്. പോലീസ് എത്തിയപ്പോഴേക്കും യുവാവ് ബോധരഹിതനായിരുന്നു.