വിവാഹമോചനത്തിനായി രജനീകാന്തിന്റെ മകള്‍ കോടതിയില്‍ ഹാജരായി

0
134

വിവാഹമോചനത്തിനായി രജനീകാന്തിന്റെ മകള്‍ സൗന്ദര്യയും ഭര്‍ത്താവ് അശ്വിന്‍ രാംകുമാറും ചെന്നൈയിലെ കുടുംബകോടതിയില്‍ ഇന്ന് ഹാജരായി. പരസ്പര സമ്മതത്തോടെയുള്ള അപേക്ഷയായതിനാല്‍ നിയമപരമായ തടസങ്ങള്‍ കൂടുതലില്ലാതെ വിവാഹമോചനം സാധ്യമാകും.

തന്റെ വിവാഹ മോചനവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകള്‍ നേരത്തെ സൗന്ദര്യതന്നെ സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം അവസാനമാണ് വിവാഹമോചനത്തിനായി ഇരുവരും നടപടികള്‍ ആരംഭിച്ചത്.

വര്‍ഷങ്ങളായി ഇരുവരും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും പ്രശ്‌നപരിഹാരത്തിനായി രജനീകാന്ത് ഇടപെട്ടിരുന്നെന്നും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. എന്നാല്‍ പരസ്പര സമ്മതതോടെ വിവാഹം മോചനം നേടാനായിരുന്നു ഇരുവരും തീരുമാനിച്ചത്. നാലു വര്‍ഷത്തെ പ്രണയത്തിന് ശേഷം 2010ലാണ് സൗന്ദര്യയും അശ്വിന്‍നും വിവാഹിതരായത്. രജനീകാന്ത് നായകനായി എത്തിയ കോച്ചടിയാന്‍ സംവിധാനം ചെയ്തത് സൗന്ദര്യയായിരുന്നു. യു.എസിലെ സ്റ്റാന്റ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ്റ്റേഴ്‌സ് ഡിഗ്രി സ്വന്തമാക്കിയ അശ്വിന്‍ റിയല്‍ എസ്റ്റേറ്റ് വമ്പനായ രാംകുമാറിന്റെ മകനാണ്.