വൺപ്ലസ്5 ഉപഭോക്താക്കൾക്ക് അധിക ഡാറ്റ ഓഫറുമായി വോഡഫോൺ

0
170

കൊച്ചി: ഇന്ത്യയിലെ പ്രമുഖ ടെലികമ്മ്യൂണിക്കേഷൻ സേവന ദാതാക്കളായ വോഡഫോൺ, വൺപ്ലസിന്റെ പതാക വാഹക സ്മാർട്ട്‌ഫോണായ  വൺപ്ലസ്5വുമായി സഹകരിക്കുന്നു. വൺപ്ലസ്5 വാങ്ങുന്ന ഉപഭോക്താക്കൾക്ക് നിലവിലുള്ള ഓഫറുകൾക്കു പുറമേ ശക്തമായ ഡാറ്റ നെറ്റ്‌വർക്കും ആസ്വദിക്കാമെന്ന് വോഡഫോൺ വാഗ്ദാനം ചെയ്യുന്നു. ബംഗളൂരുവിലും ഡൽഹിയിലുമുള്ള വോഡഫോൺ സ്റ്റോറുകളിൽ പ്രദർശിപ്പിച്ചിട്ടുള്ള വൺപ്ലസ്5 ഫോൺ ഉപയോഗിച്ചു നോക്കാനും ഉപഭോക്താക്കൾക്ക് അവസരമുണ്ട്.

അഞ്ചു മാസത്തേക്ക് 45 ജിബി 3ജി/4ജി അധിക ഡാറ്റയും (മാസം 9ജിബി വീതം) മൂന്നു മാസത്തേക്ക് സൗജന്യമായി വോഡഫോൺ പ്ലേയും ഓഫറും വോഡഫോൺ പ്രീപെയ്ഡിൽ ഒരു ജിബിയും അധിലധികവും റീചാർജ് ചെയ്യുന്ന എല്ലാ വൺപ്ലസ്5 ഉപഭോക്താക്കൾക്കും, പോസ്റ്റ് പെയ്ഡിൽ ഒരു ജിബിയും അധിലധികവും മാസ വാടകയുള്ള പ്ലാനിലുകളിലും ലഭിക്കും. റെഡ് ഉപഭോക്താക്കൾക്ക് വോഡഫോൺ ആപ്പിലൂടെ മൂന്ന് മാസത്തേക്ക് 30 ജിബി അധിക ഡാറ്റയും (മാസം 10ജിബി) ലഭിക്കും.

വോഡഫോൺ പ്ലേയിലൂടെ ലൈവ് ടിവി, പോപ്പുലർ ഷോകൾ, പുതിയ സിനിമകൾ, സംഗീത വീഡിയോകൾ തടങ്ങിയവയെല്ലാം തടസമില്ലാതെ ആസ്വദിക്കാം. വോഡഫോൺ പ്ലേയിൽ എച്ച്ഡി നിലവാരത്തിലുള്ള 150ലധികം ചാനലുകൾ, 14,000 സിനിമകൾ, പ്രമുഖ ടിവി ഷോകൾ തുടങ്ങിയ ലഭിക്കും.

വൺപ്ലസും ആമസോണുമായും സഹകരിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും ഉപഭോക്താക്കൾക്ക് ലഭിക്കുന്ന അധിക ഡാറ്റയിലൂടെ വൺപ്ലസ്5 സ്മാർട്ട്‌ഫോണിന്റെ സവിശേഷതകൾ പരമാവധി ഉപയോഗിക്കാനാവുമെന്നും വോഡാഫോൺ ഇന്ത്യ ചീഫ് കമേഴ്‌സ്യൽ ഓഫീസർ സന്ദീപ് കടാരിയ പറഞ്ഞു.