സര്‍ക്കാര്‍ വിട്ടുവീഴ്ച ചെയ്യില്ല; സെന്‍കുമാര്‍ പൊതുരംഗത്തേക്കെന്നു സൂചന

0
86

വിരമിച്ചാലും എല്‍.ഡി.എഫ്. സര്‍ക്കാര്‍ തന്നെ വിടില്ലെന്ന് ഉറപ്പുള്ളതിനാല്‍ ഡി.ജി.പി. ടി.പി.സെന്‍കുമാര്‍ കേരളത്തിന്റെ പൊതുരംഗത്തേക്കിറങ്ങുമെന്ന് സൂചനകള്‍. അടുത്തയാഴ്ച വിരമിക്കാനിരിക്കുമ്പോഴും സെന്‍കുമാറിനെ കേരളാ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിലേക്ക് ശുപാര്‍ ചെയ്തുകൊണ്ടുള്ള ഫയല്‍ ഇതുവരെ സംസ്ഥാന സര്‍ക്കാര്‍ അയച്ചിട്ടില്ല. ഈ ഫയല്‍ ഇപ്പോഴും ചീഫ് സെക്രട്ടറി നളിനി നെറ്റോയുടെ ഓഫീസില്‍ പൊടിപിടിച്ചിരിക്കുകയാണ്. ഇനി ദിവസങ്ങള്‍ മാത്രമാണ് വിരമിക്കലിന് അവശേഷിക്കുന്നത് എന്നതിനാല്‍ ഇനി ട്രൈബ്യൂണലിലേക്ക് പോകേണ്ടതില്ലെന്ന തിരുമാനത്തിലാണ് സെന്‍കുമാറും എന്നാണ് അറിയുന്നത്. വിരമിച്ചതിനു ശേഷം കേരളത്തിന്റെ പൊതുസമൂഹത്തില്‍ സജീവസാന്നിധ്യമായി താനുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. അഭിഭാഷകനായി അദ്ദേഹം പ്രാക്ടീസ് തുടങ്ങുമെന്നും പറയുന്നുണ്ട്. അതോടൊപ്പം സര്‍വീസുമായി ബന്ധപ്പെട്ട നിയമ നടപടികളിക്ക് കടക്കുകയും സര്‍വീസ് കാലത്തെ അനുഭവങ്ങള്‍ ഉള്‍പ്പെടുത്തി പുസ്തകം എഴുതാനും സെന്‍കുമാര്‍ ആലോചിക്കുന്നുണ്ട്.