സലാസിനെ മറികടന്ന് സാഞ്ചസ് ; ചിലി ജർമനിയെ തളച്ചു

0
148

ലാ റോജാസിന് വേണ്ടി ഏറ്റവും കൂടുതൽ അന്താരാഷ്ട്ര ഗോളുകൾ നേടിയ താരമെന്ന ബഹുമതി സ്വന്തമാക്കിയ സാഞ്ചസിന്റെ മികവിൽ ചിലി ലോകചാമ്പ്യന്മാരായ ജര്‍മനിയെ തളച്ചു.  കളിയുടെ ആറാം മിനിറ്റിലായിരുന്നു അലക്സി സാഞ്ചസിന്റെ ഗോൾ. മാഴ്സലൊ സലാസിന്റെ റെക്കോഡാണ് സാഞ്ചസ് സ്വന്തം പേരിലാക്കിയത്.ലാസ് സ്റ്റിൻഡലിലൂടെ വിലപെട്ട ഒരു പോയിന്റ് നിലനിര്‍ത്തിയ ജര്‍മനി സമനില വഴങ്ങേണ്ടിവന്നെങ്കിലും ഗ്രൂപ്പിൽ ഒന്നും രണ്ടും സ്ഥാനങ്ങളിലുള്ള രണ്ട് ടീമും കോൺഫെഡറേഷൻസ് കപ്പിൽ സെമിഫൈനലിൽ പ്രവേശിക്കുമെന്നും ഏറെക്കുറെ ഉറപ്പാക്കി.

ആഴ്സണലിന്റെ സ്ട്രൈക്കറായ സാഞ്ചസ് 38 കളികളിൽ നിന്ന് 112 ഗോളുകളാണ് നേടിയത്.ജർമൻ പ്രതിരോധനിരക്കാരുടെ ഒരു പിഴച്ച ക്ലിയറിങ് കിട്ടിയ സാഞ്ചസ് ആദ്യം പന്ത് വിദാലിന് നൽകി. വിദാൽ വച്ചു താമസിപ്പിക്കാതെ അത് തിരിച്ചു. കിട്ടിയ പന്തുമായി ഇടതുഭാഗത്തൂടെ ജർമൻ പ്രതിരോധഭടൻ സെബാസ്റ്റിയൻ റൂഡിൽ ചാലഞ്ചിൽ അടിതെറ്റാതെ ബോക്സിലേയ്ക്ക് ഓടിക്കയറി ഒന്നാന്തരമൊരു ഇടങ്കാലൻ ടാപ്പ് ഗോളിലേയ്ക്ക്. വലത് പോസ്റ്റിലിടിച്ച് പന്ത് ഗോളി നിസ്സഹായനായി നോക്കി നിൽക്കെ നേരെ നെറ്റിൽ.

കോൺഫെഡറേഷൻസ് കപ്പിന്റെ ചിത്രത്തിലെ നാന്നൂറാമത്തെ ഗോൾ വലയിലാക്കി എന്നൊരു ബഹുമതി കൂടി സ്വന്തമാക്കി ചിലിയുടെ ഏഴാം നമ്പർ താരമായ സാഞ്ചസ്.ഒന്നാം പകുതിയിൽ തന്നെ ലാസ് സ്റ്റിൻഡലിലൂടെ ജർമനി ഒപ്പമെത്തി. 41-ാം മിനിറ്റിലായിരുന്നു ഗോൾ. യൊനാസ് ഹെക്ടറിന്റെ ക്രോസിൽ നിന്നായിരുന്നു സ്റ്റിൻഡലിന്റെ രണ്ടാം ഗോൾ. ടൂർണമെന്റിൽ സ്റ്റിൻഡലിന്റെ രണ്ടാം ഗോളാണ് ഇത്. ഒന്നാന്തരം ടീം വർക്കിന്റെ സൃഷ്ടിയായിരുന്നു ഈ ഗോൾ. കാൻ ഒറ്റയ്ക്ക് കൊണ്ടുവന്ന് ചിലിയൻ പ്രതിരോധത്തെ കീറിമിറിച്ച് കിമ്മിച്ചിന് നൽകിയ പാസ്. കിമ്മിച്ച് അത് പോസ്റ്റിന് മുന്നിലേയ്ക്ക് അളന്നുതൂക്കി തിരിച്ചുനൽകി. ഗോളിയോടും പ്രതിരോധനിരക്കാരനോടും മത്സരിച്ച് ഓടിയെത്തിയ സ്റ്റിൻഡലിന് പിഴച്ചില്ല.

ഗ്രൂപ്പിൽ രണ്ട് കളികളിൽ നിന്ന് നാല് പോയിന്റുള്ള ചിലിയാണ് ഗ്രൂപ്പിൽ ഒന്നാമത്. നാല് പോയിന്റ് തന്നെയുള്ള ജർമനി രണ്ടാമതും. ഇരു ടീമുകളും ആദ്യത്തെ മത്സരങ്ങൾ വിജയിച്ചിരുന്നു. ചിലി കാമറൂണിനെയും ജർമനി ഓസ്ട്രേലിയയെയുമാണ് തോൽപിച്ചത്. ഓസ്ട്രേലിയക്കും കാമറൂണിനും ഓരോ പോയിന്റ് വീതമാണുള്ളത്.