സ്വകാര്യ ചടങ്ങുകളിലെ മദ്യം സല്‍ക്കാരത്തിനു എക്‌സൈസ് അനുമതി വേണ്ടന്ന് ഹൈക്കോടതി

0
123

സ്വകാര്യ ചടങ്ങുകളിലും വീടുകളില്‍ വച്ചു നടക്കുന്ന പരിപാടികളിലും മദ്യം വിളമ്പാന്‍ എക്‌സൈസിന്റെ അനുമതി വേണ്ടെന്ന് ഹൈക്കോടതി ഉത്തരവ്. ഇതുസംബന്ധിച്ച സ്വകാര്യഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

വീടുകളിലെ ചടങ്ങുകളില്‍ മദ്യം വിളമ്പിയാല്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ ഇടപെടരുതെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. സ്വകാര്യചടങ്ങുകളില്‍ മദ്യം വിളമ്പണമെങ്കില്‍ എക്‌സൈസ് വകുപ്പില്‍ നിന്ന് പണം അടച്ച് പ്രത്യേ പെര്‍മിറ്റ് നേടണം എന്നതാണ് നിലവിലെ നിയമം.

അതേസമയം സ്വകാര്യചടങ്ങില്‍ മദ്യം വിളമ്പാന്‍ വിലക്കിലെങ്കിലും ഇത്തരം വേദികളില്‍ മദ്യം വില്‍ക്കുന്നത് കോടതി വിലക്കിയിട്ടുണ്ട്. സ്വകാര്യ സ്ഥലങ്ങളിൽ നടത്തുന്ന സൽക്കാരങ്ങളിൽ അനുവദനീയമായ പരിധിക്കപ്പുറം മദ്യം കൈവശം വെക്കരുതെന്നും കോടതി നിർദേശിച്ചു. വസതി അടക്കമുള്ള സ്വകാര്യ സ്ഥലങ്ങളുടെ പരിധിയിൽ വരുന്ന ഇടങ്ങളിൽ നടക്കുന്ന ചടങ്ങുകളുടെ സംഘാടകർക്കെതിരെ നടപടി പാടില്ലെന്നും കോടതി നിർദ്ദേശിച്ചു.