അഭ്രപാളിയില്‍ ജോസ്.കെ.മാണിയായി അനൂപ് മേനോന് എത്തുന്നു. വേണുഗോപന്‍ സംവിധാനം ചെയ്യുന്ന ‘സര്‍വ്വോപരി പാലാക്കാരന്’ എന്ന ചിത്രത്തിലൂടെ താരം ജോസ്.കെ.മാണിയാകുന്നത്.
ഏവരും പ്രതീക്ഷിച്ച പോലെ രാഷ്ട്രീയക്കാരനായ ജോസ്. കെ. മാണിയല്ല..സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജോസ്.കെ.മാണിയായാണ് ചിത്രത്തില്‍ അനൂപ് എത്തുന്നത്. അപര്‍ണ ബാലമുരളിയാണ് ചിത്രത്തിലെ നായിക. ചിത്രത്തില്‍ അനുപമ എന്ന കഥാപാത്രമായാണ് അപര്‍ണ അവതരിപ്പിക്കുന്നത്.
അപര്‍ണയെ കൂടാതെ അനുസിതാര, അലന്‍സിയര്‍ എന്നിവരും സര്‍വ്വോപരി പാലാക്കാരനില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. കനല്, ശിക്കാര്‍ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ പി.എസ് സുരേഷ് ബാബുവാണ് ചിത്രത്തിന്റെ തിരക്കഥ. സെപ്തംബറില്‍ ചിത്രം തിയേറ്ററുകളില്‍ എത്തും.