ഇനി മുതല്‍ പാസ്‌പോര്‍ട്ട് ഹിന്ദിയിലും

0
88

ഇന്ത്യന്‍ പാസ്‌പോര്‍ട്ട് സുതാര്യമാക്കുന്നതിന്റെ ഭാഗമായി ഇനി മുതല്‍ പാസ്‌പോര്‍ട്ട് ഹിന്ദിയിലും അച്ചടിക്കും. നിലവില്‍ ഇംഗ്ലീഷിലായിരുന്നു പാസ്‌പോര്‍ട്ടുകള്‍ അച്ചടിച്ചിരുന്നത്. വിദേശകാര്യമന്ത്രി സുഷമ സ്വരാജാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതു കൂടാതെ പാസ്‌പോര്‍ട്ട് ഫീസില്‍ 10 ശതമാനം ഇളവും പ്രഖ്യാപിച്ചു. 8 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കും 60 വയസിന് മുകളിലുള്ള മുതിര്‍ന്നവര്‍ക്കുമാണ് ഇളവ്. ഇന്ത്യന്‍ പാസ്‌പോര്‍ട്ട് ആക്ടിന്റെ അല്‍പതാം വാര്‍ഷികത്തില്‍ സംസാരിക്കുകയായിരുന്നു സുഷമ സ്വരാജ്.