ഉരുട്ടിക്കൊല: പോലീസുകാര്‍ക്കെതിരേ വനിതാ മുന്‍ ഹെഡ്‌കോണ്‍സ്റ്റബിളിന്റെ മൊഴി

0
97

ഉരുട്ടിക്കൊലക്കേസില്‍ സ്റ്റേഷന്‍ രേഖകള്‍ തിരുത്തിയെന്ന് മുന്‍ ഹെഡ് കോണ്‍സ്റ്റബിള്‍ തങ്കമണിയുടെ സാക്ഷിമൊഴി. ഫോര്‍ട്ട് സ്റ്റേഷനില്‍ കസ്റ്റഡിയിലിരിക്കെ ഉയദകുമാര്‍ മരിച്ച കേസിന്റെ വിചാരണയ്ക്കിടെയാണ് സുപ്രധാന വെളിപ്പെടുത്തല്‍. അന്നത്തെ സി.ഐ. ഇ.കെ.സാബു, എസ്.ഐ. ആയിരുന്ന അജിത് കുമാര്‍ എന്നിവര്‍ രേഖകളില്‍ തിരുത്തല്‍ നിര്‍ദേശിച്ചെന്ന് കേസിലെ അഞ്ചാം സാക്ഷിയായ മുന്‍ ഹെഡ് കോണ്‍സ്റ്റബില്‍ മൊഴി നല്‍കി.

2005 സെപ്റ്റംബര്‍ 27-നാണ് ഉദയകുമാറിനെ ശ്രീകണ്‌ഠേശ്വരം പാര്‍ക്കില്‍വച്ച് ഇ.കെ. സാബുവിന്റെ ക്രൈം സ്‌ക്വാഡ് കസ്റ്റഡിയില്‍ എടുത്തത്. കസ്റ്റഡിയില്‍ വച്ചാണ് ഉദയകുമാര്‍ മരിച്ചത്.

ജിതകുമാര്‍, ശ്രീകുമാര്‍, സോമന്‍, ടി. അജിത്കുമാര്‍, ഇ.കെ.സാബു, ടി.കെ. ഹരിദാസ് എന്നിവരാണ് വിചാരണ നേരിടുന്നത്. ഉദയകുമാറിന്റെ അമ്മ പ്രഭാവതി ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് കേസ് അന്വേഷണം സി.ബി.ഐ ഏറ്റെടുത്തത്.