എന്തിനു മോദിയും ഷായും കോവിന്ദിന് വേണ്ടി പിടിമുറുക്കി എന്നറിയണ്ടേ

0
172

”മനുഷ്യന്റെ ആത്മാഭിമാനത്തെ അംഗീകരിക്കുന്നത് പാപമായി കാണുന്ന മതം മതമല്ല, രോഗമാണ്. ഒരു മനുഷ്യന് വൃത്തികെട്ട ഒരു മൃഗത്തെ തൊടാന്‍ അനുവാദം നല്‍കുകയും മറ്റൊരു മനുഷ്യനെ തീണ്ടാന്‍ അനുമതി നിഷേധിക്കുകയും ചെയ്യുന്ന മതം മതമല്ല.

ഭ്രാന്താണ്.  ഒരു വര്‍ഗം വിജ്ഞാനം നേടരുത്, ധനം സമ്പാദിക്കരുത് എന്നിങ്ങനെ അനുശാസിക്കുന്ന മതം മതമല്ല, ജീവിതത്തിന് നേരെയുള്ള കൊഞ്ഞനം കുത്തലാണ്. പഠിക്കാത്തവര്‍ പഠിക്കാത്തവരായിത്തന്നെ നില നില്‍ക്കണമെന്നും പാവങ്ങള്‍ പാവങ്ങളായിതന്നെ അവശേഷിക്കണമെന്നും പഠിപ്പിക്കുന്ന മതം മതമല്ല, ശിക്ഷയാണ്.”  ഈ പ്രസംഗത്തെ തുടര്‍ന്നാണ് ഹിന്ദുമതം ഉപേക്ഷിക്കാന്‍ അംബേദ്ക്കറുടെ നേതൃത്വത്തില്‍ മഹര്‍ കോണ്‍ഫ്രന്‍സിൽ അന്ന്  തീരുമാനം എടുത്തത്.” എന്നാൽ ചിലപ്പോൾ മതം വച്ച് മുതലെടുപ്പ് നടത്തുന്നവരും ഇന്ന് സമൂഹത്തിലുണ്ട്. സമൂഹത്തിൽ എന്നല്ല പക്ക  രാഷ്ട്രീയത്തിൽ. ”ജനനംകൊണ്ട് ഞാന്‍ ഹിന്ദുമതത്തിന്റെ ഭാഗമാണെങ്കിലും മരിക്കുന്നത് ഹിന്ദുവായിട്ടായിരിക്കുകയില്ല.” ചരിത്രപ്രസിദ്ധമായ ഈ പ്രഖ്യാപനം അക്കാലത്ത് വലിയ കോളിളക്കം സൃഷ്ടിക്കുകയുണ്ടായി.അംബേദ്കർ പറഞ്ഞ കാര്യങ്ങൾ നിങ്ങൾ അംഗീകരിക്കുകയോ അല്ലെങ്കിൽ സമ്മതിക്കുകയോ ചെയ്തിലെങ്കിലും ഒരു കാര്യം വ്യക്തമാണ് .ഇൻഡ്യയിലെ എല്ലാ  തിരഞ്ഞെടുപ്പികളിലും ജാതി എന്ന ഘടകം മുഖ്യ  സ്വാധീനം ചെലുത്തുന്നു.
ഒരു ഗ്രാമപഞ്ചായത്ത വോട്ടെടുപ്പിലും  ഇപ്പോൾ നടക്കാൻ പോകുന്ന  പ്രസിഡന്റ് പദവിയിലേക്കുള്ള യുദ്ധത്തിലും ആ ഘടകം നിഴലിച്ചു നിൽക്കുകയാണ്. ഇപ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥിയാക്കുന്ന കോവിന്ദന്റെ കോലി ജാതി യുപിയില്‍ എസ്.ടിയാണെങ്കിലും ഗുജറാത്തില്‍ പതിനഞ്ചു ശതമാനത്തോളം വോട്ടുള്ള പിന്നോക്ക ജാതിയാണ്. കോവിന്ദിനെ സ്ഥാനാര്‍ത്ഥിയാക്കിയാല്‍ ചന്ദ്രശേഖറും മേവാനിയും രാജ്യവ്യാപകമായി ഉയര്‍ത്തുന്ന വെല്ലുവിളിയെ നേരിടാനും കോലി ജാതിയെ ഗുജറാത്തില്‍ കൂടെ നിറുത്താനും കഴിയുമെന്ന തന്ത്രമാണ് മോഡിയും അമിത്ഷായും പയറ്റുന്നത്. ഓരോ തെരഞ്ഞെടുപ്പിനുമുമ്പും ആര്‍.എസ്.എസ് മേധാവികളെക്കൊണ്ട് സംവരണത്തിനെതിരെ സംസാരിപ്പിക്കുക, അത് വലിയ വിവാദമാകുമ്പോള്‍ മോഡി തന്നെ ഒരു പ്രസംഗത്തില്‍ അംബേദ്കറുടെ ഏറ്റവും വലിയ ഭക്ത് ആണ് ഞാന്‍, അദ്ദേഹം വന്നുപറഞ്ഞാലും ഞാന്‍ സംവരണം റദ്ദാക്കില്ല എന്നൊരു പ്രഖ്യാപനം നടത്തുക, എന്നൊരു പതിവുതന്ത്രമുണ്ടായിരുന്നു. അത്തരം പതിവു വേലകള്‍ പോരാ എന്ന തിരിച്ചറവില്‍ നിന്നുകൂടെയാണ് ഈ പുതിയ തന്ത്രം.
ഹരിയാനയില്‍ ദളിതര്‍ സംഘടിച്ച് പ്രക്ഷോഭമാരംഭിക്കാന്‍ തീരുമാനിച്ച് രണ്ടുദിവസത്തിനകമാണ് ഈ നാടകീയനീക്കമെന്നതും ഇപ്പോൾ ശ്രദ്ധേയമായിരിക്കുകയാണ്. ഉത്തർപ്രദേശിൽ നടന്ന തിരഞ്ഞെടുപ്പുകളിലെല്ലാം ബിജെപിയുടെ ശക്തനായ പ്രചാരകനായിരുന്നു റാം നാഥ് കോവിന്ദ്. എന്നാൽ, അദ്ദേഹത്തെ ലോക്സഭയിലേക്കു മത്സരിപ്പിക്കാനോ കേന്ദ്രമന്ത്രിയാക്കാനോ ബിജെപി തയാറായില്ലെന്നതാണ് യാതാർഥ്യം. 2006ൽ രാജ്യസഭയിൽ നിന്നു വിരമിച്ച ശേഷം ഒൗദ്യോഗിക സ്ഥാനമൊന്നുമില്ലാതെ പ്രവർത്തനം തുടർന്ന കോവിന്ദിനെ ഇടയ്ക്ക് നിതിൻ ഗഡ്കരി ബിജെപി പ്രസിഡന്റ് ആയപ്പോൾ പാർട്ടി വക്താവുമാക്കി. 2015ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തെ ബിഹാർ ഗവർണറായി നിയമിക്കുകയും ചെയ്തു. ആ ഗവർണ്ണർ പദവിയിൽ നിന്നും ഇപ്പോൾ കോവിന്ദിനെ പ്രസിഡന്റ് പദവിയിലേക്ക് ഉയർത്തുന്നതിന് പിന്നിലും മോദിയുടെ മറ്റൊരു തന്ത്രമാണ് അവിടെയും പ്രകടമാകുന്നത്. മറ്റൊന്നുമല്ല കാരണം ഈ വർഷം അവസാനം ഗുജറാത്തിൽ വോട്ടെടുപ്പ് നടക്കുന്നു എന്നുള്ളതാണ് മോദിയുടെ ഈ നീക്കത്തിനു പിന്നിലും കൂടാതെ മഹാരാഷ്ട്രയിൽ ശിവസേന ഇടഞ്ഞു നിക്കുന്ന സാഹചര്യത്തിൽ അവിടെയുള്ള കോലി സമുദായകകരുടെ വോട്ടും ലക്ഷ്യമിടുക മാത്രമാണ് ഈ നീക്കത്തിന് പിന്നിലെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ഗുജറാത്തിലെ സ്ഥിതിയും മറിച്ചല്ല കോലിസും  പാദിദാഴ്സും ഇടഞ്ഞു നിൽക്കുന്ന സാഹചര്യത്തിൽ കോവിന്ദിനിൽ കൂടി മോഡി വോട്ട് ബാങ്ക് മാത്രമാണ് ഉന്നം വയ്ക്കുന്നതെന്നും വ്യക്തം.
ഭരണകാലാവധിയുടെ അഞ്ചുവര്‍ഷമാകുമ്പോള്‍ വലിയൊരു സാമ്പത്തികപ്രതിസന്ധിയിലേക്ക് രാജ്യം മൂക്കുകുത്തിയാല്‍ അതിനെ നേരിട്ട് അധികാരം നിലനിര്‍ത്താന്‍ ചില അറ്റകൈ പ്രയോഗത്തിന്റെ ആവശ്യം വന്നേക്കാമെന്നതാണ്. അങ്ങനെ വന്നാല്‍ ഫക്രുദ്ദിന്‍ അലി അഹമ്മദ് മോഡലിലൊരു രാഷ്ട്രപതിയാണ് വേണ്ടത്.
അങ്ങനെയാണ്  കോവിന്ദിനു നറുക്കുവീണത് . ദളിതാണ്; അഡീഷണല്‍ യോഗ്യതയായി നല്ല ന്യൂനപക്ഷവിരോധമുണ്ട്. ഭരണഘടനയുടെ സംരക്ഷക ചുമതലകൂടിയുള്ള രാഷ്ട്രപതിയാകാനുള്ള യോഗ്യതയില്‍ മുഖ്യമായത് മറ്റൊന്നാണ്. എന്തുഭരണഘടന-ജനാധിപത്യ ധ്വംസനങ്ങള്‍ക്കും നേരെ കണ്ണടക്കുന്ന ഒരാള്‍. രാംനാഥ് കോവിന്ദ് രാഷ്ട്രപതി സ്ഥാനാര്‍ത്ഥിന്റെ രാഷ്ട്രീയ ദൗത്യം ഇതൊക്കെ ഉള്‍ചേര്‍ന്നാണ് വായിച്ചെടുക്കേണ്ടത്.