കനത്ത മഴയും മണ്ണിടിച്ചിലും : 100 മരണം

0
85

ബീജിംഗ്: ചൈനയിലെ സിച്ചുവാന്‍ പ്രവിശ്യയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ നൂറ് പേര്‍ മരിച്ചു. നിരവധി പേരെ കാണാതായി. പ്രാദേശിക സമയം ശനിയാഴ്ച പുലര്‍ച്ചെയാണ് മണ്ണിടിച്ചിലുണ്ടായത്. സിന്‍മോ ഗ്രാമത്തില്‍ നാല്‍പതോളം വീടുകള്‍ മണ്ണിനടിയിലായി. പൊലീസും അഗ്നിശമനസേനയും സൈന്യവും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

മണ്ണിടിച്ചിലില്‍ നദിയുടെ രണ്ട് കിലോമീറ്റര്‍ ദൂരം മൂടപ്പെട്ടു. വെള്ളിയാഴ്ച രാത്രി മുതല്‍കനത്ത മഴയാണ് ചൈനയില്‍ ഉണ്ടായത്. കാറ്റഗറി ഒന്നില്‍പെട്ട് പ്രകൃതി ദുരന്തമാണ് ചൈനയില്‍ ഉണ്ടായതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. മുന്‍കരുതലെന്നവണ്ണം സമീപ ഗ്രാമങ്ങളിലെ ആള്‍ക്കാരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. ടിബറ്റിനോട് ചേര്‍ന്നുള്ള ക്വിയാംഗ് പര്‍വതത്തിന്റെ ഒരു ഭാഗവും മഴയില്‍ തകര്‍ന്നിട്ടുണ്ട്.

ചൈനയില്‍ കനത്ത മഴയെ തുടര്‍ന്ന് മണ്ണിടിച്ചില്‍ ഉണ്ടാവുന്നത് സര്‍വസാധാരണമാണ്. ജനുവരിയില്‍ ഹുബേയ് പ്രവിശ്യയില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ 12 പേര്‍ മരണപ്പെട്ടിരുന്നു.