കാ​ണാ​താ​യ മ​ല​യാ​ളി യു​വ​വൈ​ദി​കൻ മരിച്ചതായി റിപ്പോർട്ട്

0
111

ഫാ​ല്‍​കി​ര്‍​ക്: സ്കോ​​ട്ട്ല​ന്‍​ഡി​ല്‍ കാ​ണാ​താ​യ മ​ല​യാ​ളി യു​വ​വൈ​ദി​ക​നെ മരിച്ചനിലയില്‍ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ട്. സി​എം​ഐ സ​ഭാം​ഗ​മാ​യ ആ​ല​പ്പു​ഴ പു​ളി​ങ്കു​ന്ന് ക​ണ്ണാ​ടി വാ​ഴ​ച്ചി​റ​യി​ല്‍ ഫാ. ​മാ​ര്‍​ട്ടി​ന്‍ സേ​വ്യ​റി​നെ അദ്ദേഹത്തിന്‍റെ താമസസ്ഥലത്തിനടുത്തുള്ള ബീച്ചില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതായാണ് വിവരം. വെള്ളിയാഴ്ചയാണ് വൈദികനെ താ​മ​സ​സ്ഥ​ല​ത്തു​നി​ന്നു കാ​ണാ​തായെന്ന വാര്‍ത്തകള്‍ വന്നത്.

എ​ഡി​ന്‍​ബ​റോ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള ക്രി​സ്റ്റോ​ര്‍​ഫി​ന്‍ ഇ​ട​വ​ക​യു​ടെ ചു​മ​ത​ല വ​ഹി​ച്ചു​വ​രി​ക​യാ​യി​രു​ന്ന വൈദികന്‍ ചൊ​വ്വാ​ഴ്ച വ​രെ നാ​ട്ടി​ലെ ബ​ന്ധു​ക്ക​ളു​മാ​യി ഫോ​ണി​ല്‍ ബ​ന്ധം പു​ല​ര്‍​ത്തി​യി​രു​ന്നു. ബു​ധ​നാ​ഴ്ച മു​ത​ലാ​ണു അദ്ദേഹത്തെക്കുറിച്ച്‌ വി​വ​ര​മൊ​ന്നു​മി​ല്ലാ​താ​യ​ത്. പി​എ​ച്ച്‌ഡി പ​ഠ​ന​ത്തോ​ടൊ​പ്പം ഇ​ട​വ​ക​യു​ടെ ചു​മ​ത​ല​യും വ​ഹി​ച്ചി​രു​ന്ന വൈ​ദി​ക​ന്‍ ദി​വ്യ​ബ​ലി​യ​ര്‍​പ്പി​ക്കാ​ന്‍ എ​ത്താ​തി​രു​ന്ന​തോ​ടെ അ​ന്വേ​ഷി​ച്ചെ​ത്തി​യ വി​ശ്വാ​സി​ക​ളാ​ണ് ആ​ദ്യം വി​വ​ര​മ​റി​യു​ന്ന​ത്.