കുല്‍ഭൂഷണ് റോ ഉദ്യോഗസ്ഥനുമായി ബന്ധമുണ്ടെന്ന് പാകിസ്താന്‍

0
89

കുല്‍ഭൂഷണ്‍ ജാദവിന് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയിലെ മേധാവിയുമായി ബന്ധമുണ്ടെന്ന ആരോപണവുമായി പാകിസ്താന്‍. സിന്ധ്, ബലൂചിസ്താന്‍ മേഖലയിലെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് അനില്‍ കുമാര്‍ ഗുപ്ത എന്ന റോയിലെ ഉദ്യോഗസ്ഥനാണ് തന്നെ സഹായിച്ചതെന്ന് ഏറ്റവും അവസാനമായി പുറത്തുവന്ന വീഡിയോയില്‍ ജാദവ് പറയുന്നുണ്ട്.

അതേസമയം ജാദവിന്റെ വിചാരണയും റോ മേധാവിക്ക് നേരെയുള്ള ആരോപണവും പ്രഹസനമാണെന്ന് ഇന്ത്യ പ്രതികരിച്ചു. എന്നാല്‍ ഇന്ത്യന്‍ സര്‍ക്കാരിനോട് പാകിസ്താന്‍ ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല.

വധശിക്ഷയില്‍ നിന്ന് ഒഴിവാക്കണമെന്നും, തെറ്റ് ചെയ്തതായി സമ്മതിക്കുന്നുവെന്നും അപേക്ഷിച്ച് സൈനിക മേധാവിക്ക് ജാദവ് ദയാഹര്‍ജി നല്‍കിയതായി പാകിസ്താന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. നിലവില്‍ ജാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്.

2016 മാര്‍ച്ചിലാണ് പാകിസ്താന്‍ കുല്‍ഭൂഷണെ അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ഏപ്രിലില്‍ അദ്ദേഹത്തെ പാക് സൈനികക്കോടതി വധശിക്ഷയ്ക്ക് വിധിച്ചു. ചാരപ്രവര്‍ത്തി ആരോപിച്ചായിരുന്നു പാകിസ്താന്‍ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.