കൂടംകുളം ആണവപദ്ധതി: റഷ്യന്‍ നിര്‍മിത പ്ലാന്‍റുകള്‍ക്കു കൂടി അനുമതി

0
106

ന്യൂഡല്‍ഹി: കൂടംകുളം ആണവപദ്ധതിയുമായി ബന്ധപ്പെട്ട് രണ്ട് റഷ്യന്‍ നിര്‍മിത പ്ലാന്‍റുകള്‍ക്കു കൂടി അനുമതി നല്‍കി. ഇന്ത്യന്‍ അറ്റോമിക് എനര്‍ജി റെഗുലേറ്ററി ബോര്‍ഡാണ് പ്ലാന്‍റുകള്‍ക്ക് അനുമതി നല്‍കിയത്. ഇതിനോടകം ഇവിടെ സ്ഥാപിച്ചിട്ടുള്ള മറ്റ് രണ്ട് പ്ലാന്‍റുകളുടെ സമാനമാതൃകയിലാണ് പുതിയ പ്ലാന്‍റുകളും നിര്‍മിച്ചിരിക്കുന്നത്. എനര്‍ജി റെഗുലേറ്ററി ബോര്‍ഡിന്‍റെ 121ാമത്തെ യോഗത്തിലാണ് പ്ലാന്‍റുകള്‍ക്ക് അനുമതി ലഭിച്ചത്..