കേരള സര്‍ക്കാരിന്റെ എക്‌സൈസ് നയങ്ങളിലെ ക്രിയാത്മക നിലപാട് സ്വാഗതാര്‍ഹം

0
105
കേരളത്തിന്റെ ജിഡിപിയുടെ 7-10% സംഭാവന ചെയ്യുന്നത് വിനോദസഞ്ചാര മേഖലയാണ്. കേരള സര്‍ക്കാരിന്റെ വിനോദ സഞ്ചാര വകുപ്പ് നടത്തിയ ടൂറിസം ട്രെന്‍ഡ്‌സ് ട്രേഡ് സര്‍വേ (ജൂലൈ 2016) അനുസരിച്ച്, കഴിഞ്ഞ എക്‌സൈസ് നയം സംസ്ഥാനത്തെ വിനോദ സഞ്ചാര മേഖലയെ പ്രതികൂലമായി ബാധിച്ച പ്രധാന ഘടകങ്ങളില്‍ ഒന്നാണ്. മാത്രമല്ല, സമീപകാല വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് മുന്‍ എക്‌സൈസ് നയം പ്രായോഗികമല്ലാത്തതും വ്യാജ മദ്യക്കച്ചവടത്തിന്റെ വ്യാപനത്തിലേക്ക് നയിക്കുന്നതുമാണെന്ന് മുഖ്യമന്ത്രി പിണറായ് വിജയന്‍ വ്യക്തമാക്കിയിട്ടുമുണ്ട്. 2014 ഓഗസ്റ്റില്‍ നടത്തിയ നയ ഭേദഗതിയെ തുടര്‍ന്ന് മദ്യ വ്യാപാരത്തില്‍ നിന്നുള്ള 8000 കോടി രൂപയുടെ വാര്‍ഷിക വരുമാനത്തില്‍ സാരമായ ഇടിവുണ്ടായിട്ടുണ്ട്.
മദ്യ നിരോധന നീക്കം ഉപേക്ഷിച്ചുകൊണ്ടുള്ള സംസ്ഥാനത്തിന്റെ നിലപാട് വിനോദ സഞ്ചാരത്തെയും വിനോദ സഞ്ചാര മേഖലയുമായി ബന്ധപ്പെട്ട ജോലികളെയും വലിയ രീതിയില്‍ പ്രോത്സാഹിപ്പിക്കുന്നതാണ്.
നിരോധനം എന്നത് അസന്തുലിതമായ കാര്യമാണ്. ടൂറിസവും റെസ്റ്റോറന്റുകളും ആളുകളെ ഒത്തുകൂടാന്‍ പ്രേരിപ്പിക്കുന്ന ഘടകമാണെന്ന് അധികാരികള്‍ തിരിച്ചറിയേണ്ടതുണ്ട്. ഒരു നഗരത്തിന്റെ ജീവിത സൂചികയില്‍ വളരെ വലിയ പ്രഭാവം അതുണ്ടാക്കുന്നുണ്ട്. പുതിയ ഇന്ത്യ എന്നത് അതിനാല്‍ തന്നെ പുരോഗമനാത്മകവും ടൂറിസം പവര്‍ ഹൗസുമായിരിക്കണമെന്ന് നാഷണല്‍ റെസ്റ്റോറന്റ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ പ്രസിഡന്റ്,  റിയാസ് അമലാനി വ്യക്തമാക്കി
കേരള, പഞ്ചാബ് സര്‍ക്കാരുകളുടെ ധീരമായ ഈ നീക്കത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് കേന്ദ്രവും മറ്റ് സംസ്ഥാനങ്ങളും ഹൈവേ നിരോധനവും ഡല്‍ഹിയിലും ബെംളൂരുവുലും പുതിയ റെസ്റ്റോറന്റുകള്‍ക്ക് എക്‌സൈസ് ലൈസന്‍സ് നല്‍കാത്തതും പോലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.