ചെമ്പനോട് കര്‍ഷക ആത്മഹത്യ: ഉപലോകായുക്ത സ്വമേധയാ കേസെടുത്തു

0
95

ചെമ്പനോട് വില്ലേജിലെ കര്‍ഷകന്‍ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് ഉപലോകായുക്ത സ്വമേധയാ കേസെടുത്തു. മുന്‍ വില്ലേജ് ഓഫീസര്‍ക്കും വില്ലേജ് അസിസ്റ്റന്റിനുമെതിരേയാണ് കേസ്. സസ്പെന്‍ഷനിലായ റവന്യു ഉദ്യോഗസ്ഥരോട് ജൂലൈ ഏഴിനകം നേരിട്ട് ഹാജരാകാന്‍ ലോകായുക്ത ഉത്തരവിട്ടു. മാധ്യമറിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ഉപലോകായുക്ത കേസെടുത്തത്.

വില്ലേജ് അസിസ്റ്റന്റ് സിലിഷിനെതിരെ പെരുവണ്ണാമൂഴി പോലീസ് പേരാമ്പ്ര ജൂഡീഷ്യന്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കര്‍ഷകനായ ജോയിയുടെ ആത്മഹത്യക്ക് വില്ലേജ് ഉദ്യോഗസ്ഥരാണ് കാരണക്കാരെന്ന് കുടുംബം ആരോപിച്ചിരുന്നു.