ചെറിയ പെരുന്നാൾ തിങ്കളാഴ്ച

0
301

ചെറിയ പെരുന്നാൾ തിങ്കളാഴ്ച. ഇന്ന് മാസപ്പിറവി എവിടെയും കാണാത്തതിനാലാണ് ചെറിയ പെരുന്നാൾ മറ്റന്നാൾ ആഘോഷിക്കുകയെന്ന് കോഴിക്കോട് വലിയ ഖാദി അറിയിച്ചു.സംസ്ഥാനത്ത് എവിടെയും മാസപ്പിറവി കാണത്തതിനാൽ റമസാൻ 30 തികച്ചു തിങ്കളാഴ്ച ചെറിയ പെരുന്നാൾ ആയിരിക്കുമെന്നു വിവിധ ഖാസിമാരും മതനേതാക്കളും അറിയിച്ചു. ചെറിയ പെരുന്നാൾ പ്രമാണിച്ച് തിങ്കളാഴ്ച സംസ്ഥാനത്ത് പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്.

സഹകരണ സ്ഥാപനങ്ങൾക്കും നെഗോഷ്യബിൾ ഇൻട്രുമെന്റ് ആക്ടിന്റെ പരിധിയിൽപ്പെടുന്ന എല്ലാ സ്ഥാപനങ്ങൾക്കും ബാധകമാക്കി സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. പൊതുമേഖല സ്ഥാപനങ്ങൾ ഉൾപ്പെടയുള്ള എല്ലാ സംസ്ഥാന സർക്കാർ ഓഫിസുകൾക്കും പ്രൊഫഷണൽ കോളജുകൾ ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച അവധിയായിരിക്കും.