ഡയാനയെ കൊലപ്പെടുത്തിയത് ഞാൻ; വെളിപ്പെടുത്തലുകളുമായി മുൻ ബ്രിട്ടീഷ് ഏജന്റ്‌

0
96

ലണ്ടന്‍: ഡയാന രാജകുമാരിയുടെ മരണത്തില്‍ പുതിയ വെളിപ്പെടുത്തലുമായി മുന്‍ എംഐ5 ഏജന്റ് ജോണ്‍ ഹോപ്കിന്‍സ്. മരണക്കിടക്കയില്‍ നിന്നാണ് എണ്‍പതുകാരനായ ഹോപ്കിന്‍സിന്റെ ഈ വെളിപ്പെടുത്തല്‍. ബ്രിട്ടീഷ് ഇന്റലിജന്‍സ് ഏജന്‍സിക്കു വേണ്ടിയാണ് താന്‍ ഡയാന രാജകുമാരിയെ കൊന്നതെന്നും ഹോപ്കിന്‍സ് പറയുന്നു.

ജോണിന്റെ വെളിപ്പെടുത്തല്‍ ഇങ്ങനെ: ‘ഞാനടക്കമുള്ള ഏഴംഗ സംഘം ബ്രിട്ടീഷ് ഭരണകൂടത്തിനു വേണ്ടി പല കൊലപാതകങ്ങളും നടത്തിയിട്ടുണ്ട്. 1973 ജൂണിനും 1999 ഡിസംബറിനും ഇടയില്‍ ഡയാന രാജകുമാരി അടക്കം 23 പേരെ കൊലപ്പെടുത്തി. കൊല്ലപ്പെട്ടവരില്‍ പലരും രാഷ്ട്രീയപ്രവര്‍ത്തകരും ജേര്‍ണലിസ്റ്റുകളും ട്രേഡ് യൂണിയന്‍ നേതാക്കളും പൊതുപ്രവര്‍ത്തരുമാണ്. ഞാന്‍ കൊലപ്പെടുത്തിയ ഏക വനിതയും രാജകുടുംബാംഗമായ ഏകവ്യക്തിയും ഡയാന രാജകുമാരിയാണ്.’

‘അവര്‍ ആ മരണം അര്‍ഹിച്ചിരുന്നില്ല. പക്ഷേ, ഡയാന രാജകുടുംബത്തിന് ഭീഷണിയായിരുന്നു. രാജകുമാരിക്ക് ഒട്ടേറെ രാജകുടുംബ രഹസ്യങ്ങള്‍ അറിയാമായിരുന്നു. പലതും അവര്‍ പരസ്യപ്പെടുത്തുമെന്ന് രാജകുടുംബം ഭയന്നിരുന്നു.’- ജോണ്‍ പറയുന്നു.

‘കൊല്ലണമെന്ന് ഫിലിപ്പ് രാജകുമാരനില്‍ നിന്ന് നേരിട്ട് ഉത്തരവ് ഉണ്ടായിരുന്നെന്നും ജോണ്‍ വെളിപ്പെടുത്തി. അതൊരു അപകട മരണമാക്കി മാറ്റണമെന്നായിരുന്നു നിര്‍ദേശം. ഇത് തെളിയിക്കാന്‍ രേഖകളില്ല. ഏക സാക്ഷിയായ മേധാവി ഏതാനും വര്‍ഷംമുന്‍പു മരിച്ചു.’- ജോണ്‍ പറയുന്നു.

ജോണിന് മൂന്നാഴ്ചത്തെ ആയുസ് മാത്രമാണുള്ളതെന്നാണ് ഡോക്ടമാര്‍ പറയുന്നത്.