ഡിവൈ.എസ്.പി. മുഹമ്മദ് ആയുബിന്റെ കൊലപാതകം ഞെട്ടിക്കുന്നത്

0
92

ശ്രീനഗര്‍: കശ്മീരില്‍ ജനക്കൂട്ടം പോലീസ് ഉദ്യോഗസ്ഥനെ ജനക്കൂട്ടം വിവസ്ത്രനാക്കി കല്ലെറിഞ്ഞും മര്‍ദ്ദിച്ചും കൊന്ന സംഭവത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. കൊന്നശേഷം അക്രമികള്‍ മൃതദേഹം നിലത്തൂടെ വലിച്ചിഴച്ച് സമീപത്തുള്ള ഓടയില്‍ ഇട്ടതായാണ് ഏറ്റവുമൊടുവില്‍ പുറത്തുവന്ന വിവരം. ഡിവൈ.എസ്.പി. മുഹമ്മദ് ആയുബ് പണ്ഡിറ്റാണ് ജനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

ഓടയില്‍ വിവസ്ത്രനായി കിടന്ന അച്ഛനെ കണ്ടെത്തിയത് മകനും ബന്ധുവും ചേര്‍ന്നാണ്. ശ്രീനഗറിലെ ജാമിയ മസ്ജിത് പ്രദേശത്ത് വച്ച് രാത്രിയാണ് ജനക്കൂട്ടം ആക്രമിച്ചത്. ഇവിടെത്തന്നെയാണ് ഇയാള്‍ താമസിച്ചിരുന്നത്. അര്‍ധരാത്രി മുതല്‍ സ്ഥലത്തുണ്ടായിരുന്ന പണ്ഡിറ്റ് മോസ്‌കില്‍ നിന്നും പുറത്തിറങ്ങിയവരുടെ ചിത്രം പകര്‍ത്താന്‍ ശ്രമിച്ചുവെന്നാരോപിച്ചാണ് ജനക്കൂട്ടം മര്‍ദ്ദിച്ചത്. ഇതോടെ പരിഭ്രാന്തനായ അദ്ദേഹം സ്വയരക്ഷയ്ക്ക് കൈയ്യില്‍ ഇരുന്ന സര്‍വീസ് പിസ്റ്റല്‍ ഉപയോഗിച്ച് മൂന്ന് വട്ടം നിറയോഴിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വിഘടനവാദികളാണ് ഇതിന് പിന്നിലെന്നും റിപ്പോര്‍ട്ടുകളുണ്ട്.സംഭവം വിവാദമായതോടെ നിരവധിയാളുകളാണ് വിഘടനവാദികള്‍ക്കെതിരെ രംഗത്ത് എത്തിയിരിക്കുന്നത്. കശ്മീര്‍ ജനത പോലീസിന്റെ ക്ഷമ പരീക്ഷിക്കരുതെന്ന് മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഹുറിയത്ത് ചെയര്‍മാന്‍ നിര്‍വാസ് ഉമര്‍ ഫറൂഖും മന്യുഷ്യത്ത രഹിതമായ സംഭവത്തെ എതിര്‍ത്ത് രംഗത്ത് വന്നിട്ടുണ്ട്.
ഇതുവരെ രണ്ടു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റൊരാളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും വൈകാതെ തന്നെ ഇയാളെ അറസ്റ്റ് ചെയ്യുമെന്നും എസ്പി വൈദ് അറിയിച്ചു.