ദിലീപിനോട് പണം ആവശ്യപ്പെട്ട് പള്‍സര്‍ എഴുതിയ കത്ത് പുറത്ത്

0
114

നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പള്‍സര്‍ സുനി ജയിലില്‍വെച്ച് നടന്‍ ദിലീപിന് എഴുതിയതാണെന്ന് കരുതുന്ന കത്ത് പുറത്ത്. സുനി തടവില്‍ കഴിയുന്ന കാക്കനാട് സബ് ജയിലിന്റെ സീലോട് കൂടിയുള്ളതാണ് ഈ കത്ത്.
തനിക്ക് വാഗ്ദാനം ചെയ്ത പണം ഉടന്‍ നല്‍കണമെന്ന് കത്തില്‍ സുനി ആവശ്യപ്പെടുന്നു. ദിലിപിന്റെ ശത്രുക്കളും നടിയുമായി അടുപ്പമുള്ളവരും തന്നെ വന്നു കാണുന്നുണ്ടെന്നും സുനി കത്തില്‍ പറയുന്നു. ഒരു സംവിധായകനുമായി ഫോണില്‍ ബന്ധപ്പെട്ടെങ്കിലും നടപടിയുണ്ടാകാത്തതിനാലാണ് കത്തെഴുതുന്നതെന്നും സിനിമാ മേഖലയുമായി ബന്ധപ്പെട്ട രഹസ്യങ്ങള്‍ ആരോടും പറഞ്ഞിട്ടില്ലെന്നും സുനി കത്തില്‍ പറയുന്നു. മൂന്നു ദിവസത്തിനുള്ളില്‍ പ്രതികരണം അറിയിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.ഒളിവിൽ കഴിഞ്ഞ സമയത്തു ദിലീപിന്റെ കൊച്ചിയിലെ സ്ഥാപനത്തില്‍ പള്‍സര്‍ സുനി എത്തിയിരുന്നുവെന്നും കത്തില്‍ സൂചിപ്പിക്കുന്നു.