ദുരഭിമാനം: അച്ഛന്‍ 22 കാരിയായ മകളെ തീകൊളുത്തി കൊന്നു

0
95

കുടുംബത്തിന്റെ താല്‍പര്യമില്ലാതെ വിവാഹം കഴിച്ചതിന് അച്ഛന്‍ മകളെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊന്നു. ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. ഗല്‍ഫാഷബി എന്ന 22 കാരിയാണ് ദാരുണമായി കൊല്ലപ്പെട്ടത്.

വെള്ളിയാഴ്ച ഉച്ചക്ക് രണ്ടു മണിയോടെ ഗല്‍ഫാഷയും രണ്ടു വയസുകാരനായ മകനും ബന്ധുവായ സ്ത്രീയും മാത്രം വീട്ടിലുണ്ടായിരുന്ന സമയത്ത് പിതാവ് മഷ്‌റുഫ് റാസ ഖാനും ബന്ധുക്കളും വന്ന് പെണ്‍കുട്ടിയെ ശകാരിക്കുകയും തീ കൊളുത്തുകയുമായിരുന്നു. അതേസമയം അക്രമികള്‍ കുഞ്ഞിനെ ഉപദ്രവിച്ചില്ല. ഗല്‍ഫാഷ സംഭവ സ്ഥലത്തു തന്നെ മരിച്ചു.

സാജിദ് അലി എന്നയാളെ ഗല്‍ഫാഷ വീട്ടുകാരുടെ താത്പര്യം മറികടന്ന് മൂന്നു വര്‍ഷം മുമ്പ് വിവാഹം കഴിച്ചിരുന്നു. ഇതാണ് പിതാവിനെ പ്രകോപിപ്പിച്ചത്. സാജിദിന്റ പിതാവിന്റെ പരാതിയില്‍ കേസെടുത്ത പൊലീസ് ഗല്‍ഫാഷയുടെ ബന്ധു അഷ്‌റഫിനെ കഴിഞ്ഞ ദിവസം രാത്രി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.