കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഡാലോചനയുണ്ടെന്ന്് പ്രതി പള്‍സര്‍ സുനിയുടെ സഹതടവുകാരന് ജിന്‍സണിന്റെ മൊഴി. പക്ഷേ, പെരുമ്പാവൂര്‍ പോലീസിന് ഇയാള്‍ നല്കിയ മൊഴിയില്‍ സിനിമാക്കാരുടെ ആരുടേയും പേരുകളില്ല.
ജയിലില്‍ നിന്ന് മൊബൈല്‍ ഫോണിലൂടെ പള്‍സര്‍ സുനി നിരവധി പ്രമുഖരെ ബന്ധപ്പെട്ടുവെന്ന് പോലീസിന് വിവരം ലഭിച്ചു. ജയിലില്‍ എത്തി ദിവസങ്ങള്‍ക്കുള്ളില്‍ സുനിക്ക് മൊബൈല്‍ ഫോണ്‍ ലഭിച്ചു. നടിയെ ആക്രമിച്ചത് വിശദീകരിക്കുന്ന കത്ത് മറ്റൊരു തടവുകാരന്റെ സഹായത്തോടെ സുനി പുറത്തുവിട്ടെന്നും പറയുന്നു. എന്നാല്‍ സുനി പറഞ്ഞ കാര്യങ്ങള്‍ പുറത്തുപറയാന്‍ ആഗ്രഹിക്കുന്നില്ല എന്ന് ജിന്സണ് ഒരു വാര്‍ത്താ ചാനലിനോടു പറഞ്ഞു. അക്കാര്യങ്ങള്‍ പുറത്തുപറഞ്ഞാല്‍ തനിക്കൊരുപാട് ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമെന്നും ജിന്സണ് വ്യക്തമാക്കുന്നു.
എന്നാല്‍ ജയിലില്‍ പള്‍സര്‍ സുനിക്ക് ഫോണ്‍ എത്തിച്ചുകൊടുത്ത് കെണിയൊരുക്കിയതാകാമെന്നും പറയുന്നു. ജയിലിലെ ഫോണ്‍വിളി സംബന്ധിച്ചും സുനിയെ ചോദ്യം ചെയ്തു വരികയാണ്.