നോട്ടം ശരിയല്ലെങ്കില്‍ അടിക്കുമെന്ന് ശ്രുതിഹാസന്‍

0
124
കണ്ണുകളില്‍ നോക്കിയാല്‍ ഒരു വ്യക്തി എന്താണ് വിചാരിക്കുന്നതെന്ന് പറയാന്‍ കഴിയുമെന്ന് ശ്രുതി ഹാസന്‍.നോട്ടത്തിന് അത്രകണ്ട് ശക്തിയാണുള്ളത്. പുരുഷന്‍മാരും സ്ത്രീകളും പരസ്പരം നോക്കുന്നത് സഹജമാണ്. സൗന്ദര്യമുള്ളവരെ ആരും നോക്കും , പ്രത്യേകിച്ച് സിനിമാ നടിമാരെ. എന്നാല്‍ പുരുഷന്‍മാരുടെ നോട്ടം ആരാധനയോടെയായിരിക്കണം. തെറ്റായ രീതിയിലാവരുത്. അങ്ങനെ നോക്കുന്നവരെ അടിക്കാനാണ് തോന്നുന്നതെന്നും ശ്രുതിഹാസന്‍ പറഞ്ഞു. നോക്കുന്ന സ്ത്രീകളെ സ്വന്തമാക്കാമെന്ന് ആണുങ്ങള്‍ക്ക് പൊതുവെ ഒരു ധാരണയുണ്ട്. പെണ്ണിന് അയാളെ ഇഷ്ടമാണെങ്കില്‍ ഈ ധാരണ തെറ്റല്ല. അല്ലെങ്കില്‍ തൊഴിച്ച് പുറത്താക്കണമെന്നും താരം പറയുന്നു.
പെണ്ണുങ്ങളെ ആണുങ്ങള്‍ മാനിക്കണം. അങ്ങനെ ഒരു സംസ്‌കാരം നമ്മുടെ രാജ്യത്ത് കൂടിയേ തീരൂ. നിര്‍ഭയ കേസിലും പൂനെ കേസിലും കോടതികള്‍ എടുത്ത തീരുമാനം മാതൃകാപരമാണ്. ഇത്തരം കേസുകളിലെല്ലാം ഇതേ മാതൃക തുടര്‍ന്നാല്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്ക് ഒരുപരിധിവരെ കുറവുണ്ടാകും. കുറേ നാള്‍ മുമ്പ് തന്നെ ഒരാള്‍ പിന്തുടര്‍ന്ന് ശല്യപ്പെടുത്തുന്നത് പതിവായിരുന്നെന്നും താരം പറഞ്ഞു. അവസാനം അവന്‍ ഫഌറ്റില്‍ അതിക്രമിച്ച കടക്കാന്‍ ശ്രമിച്ചു. അതിനെ ധൈര്യപൂര്‍വമാണ് നേരിട്ടത്. അല്ലാതെ ഭയന്നിട്ടോ, മറച്ച് വച്ചിട്ടോ കാര്യമില്ല. വീട്ടില്‍ നിന്ന് സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിക്കണം. അല്ലെങ്കില്‍ ബാല്യത്തിലേ പഠിപ്പിക്കണമെന്നും താരം പറഞ്ഞു.